
മലപ്പുറം: പി.വി.അൻവറിന്റെ യു.ഡി.എഫ് പ്രവേശനവുമായി ബന്ധപ്പെട്ട് ആശയ വിനിമയങ്ങൾ നടക്കുന്നുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഔദ്യോഗിക തീരുമാനം കോൺഗ്രസോ മുസ്ലിം ലീഗോ യു.ഡി.എഫോ എടുത്തിട്ടില്ല. പല വശങ്ങളും പരിശോധിക്കാനുണ്ട്. യു.ഡി.എഫ് കൂടി എടുക്കേണ്ട തീരുമാനമാണിത്. അടുത്ത യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യാനുള്ള സാദ്ധ്യതയുണ്ട്. വൻ പൊലീസ് സന്നാഹത്തോടെ ജനപ്രതിനിധിയെ അറസ്റ്റ് ചെയ്തത് ജനങ്ങൾക്ക് ഉൾക്കൊള്ളാനായിട്ടില്ല. പൊതുവിഷയങ്ങൾ ഉയർത്തിയുള്ള പ്രക്ഷോഭങ്ങളിൽ പൊതുമുതൽ നശിപ്പിക്കപ്പെട്ടാൽ സാധാരണ സ്വീകരിക്കുന്ന സമീപനമല്ല അൻവറിന്റെ കാര്യത്തിൽ സർക്കാർ കൈക്കൊണ്ടത്. ക്രിമിനൽ പ്രവർത്തനമെന്ന തരത്തിൽ വീട് വളഞ്ഞുള്ള അറസ്റ്റ് തെറ്റാണ്. ഒരു നോട്ടീസ് കൊടുത്താൽ വരുമല്ലോ. സമാന കേസുകളിൽ പൊലീസെടുക്കുന്ന അതിർവരമ്പുകൾ ഒന്നും ഇക്കാര്യത്തിൽ പാലിച്ചില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |