SignIn
Kerala Kaumudi Online
Friday, 23 October 2026 6.58 PM IST

സി.പി.എം വിടില്ല, പ്രചാരണം പാർട്ടിയിലെ സ്ഥാപിതതാത്പര്യക്കാരുടേത്: സുരേഷ് കുറുപ്പ്

ss

കോട്ടയം: ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവായെങ്കിലും മറ്റേതെങ്കിലും പാർട്ടികളിൽ ചേരില്ലെന്നും സി.പി.എമ്മിൽ ഉറച്ചുനിൽക്കുമെന്നും അഡ്വ.കെ.സുരേഷ് കുറുപ്പ് ' കേരളകൗമുദിയോട്" പറഞ്ഞു.

'കോട്ടയം ജില്ലാ കമ്മിറ്റിയിൽ നിന്നു ഒഴിവായതോടെ മറ്റു പാർട്ടികളിൽ ചേരുന്നതിന് പല നേതാക്കളുമായി ചർച്ച നടത്തിയെന്നുള്ള പ്രചാരണം പാർട്ടിയിലെ തന്നെ ചില സ്ഥാപിതതാത്പര്യക്കാരാകാം നടത്തുന്നത്. ഏതായാലും സി.പി.എം വിട്ടു മറ്റു പാർട്ടികളിൽ ചേക്കേറാൻ താൻ പ്രൊ. കെ.വി. തോമസോ, എ.പി. അബ്ദുള്ളകുട്ടിയോ, ഡോ. പി. സരിനോ അല്ല പാവങ്ങൾക്കുവേണ്ടി പോരാടുന്നതും മത നിരപേക്ഷത ഉയർത്തിപ്പിടിക്കുന്നതുമായ പാർട്ടി ഇന്നും സി.പി.എം മാത്രമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് കുറുപ്പ് പറഞ്ഞു."

'ജൂനിയറായ ചിലർ സംസ്ഥാന കമ്മിറ്റിയിലെത്തിയപ്പോൾ വിഷമം തോന്നി. അവരുടെ കീഴിൽ ജില്ലാ കമ്മിറ്റിയിൽ തുടരുന്നതിനോട് വ്യക്തിപരമായി താത്പര്യം തോന്നിയില്ല. മൂന്നു വർഷം മുമ്പ് ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണമെന്ന കത്തു നൽകിയിരുന്നു. ഇതു വരെ മറുപടി ലഭിച്ചില്ല. ഇപ്പോൾ പരിഗണിച്ചു കമ്മിറ്റിയിൽ നിന്ന് ഒഴിവായി. പാർട്ടി പറയുന്ന ഏതെങ്കിലും കീഴ് ഘടകത്തിൽ പ്രവർത്തിക്കും. മരണം വരെ കമ്മ്യൂണിസ്റ്റായിരിക്കും. തനിക്ക് കാര്യമായ അനാരോഗ്യ പ്രശ്നമൊന്നുമില്ല. ജില്ലാ കമ്മിറ്റിയിലുള്ള പല നേതാക്കളേക്കാളും ആരോഗ്യമുണ്ടെന്നും" ഡൈ ചെയ്യാത്ത നരച്ച താടി തടവി സ്വതസിദ്ധമായ ചിരിയോടെ കുറുപ്പു പറഞ്ഞു.

പൊതു സമ്മതനും ജന്റിൽമാൻ പരിവേഷവുമുള്ള കുറുപ്പിനെ ഇതുവരെ സി.പി.എം സം സ്ഥാന കമ്മിറ്റി അംഗം ആക്കിയിരുന്നില്ല. 2016ലെ ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയോ നിയമസഭാ സ്പീക്കറോ ആക്കാമായിരുന്നുവെന്ന് അടുപ്പമുള്ളവർ പറയുന്നതിനോട് കുറുപ്പിന്റെ പ്രതികരണം ഇങ്ങനെ

'എന്തെങ്കിലും സ്ഥാനമാനങ്ങൾ മോഹിച്ചല്ല പാർട്ടിയിൽ എത്തിയത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കെ.എസ്.എഫിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെത്തി. പല സ്ഥാനങ്ങൾ വഹിച്ചു. 35 വർഷമായി സി.പി.എം ജില്ലാ കമ്മിറ്റിയിലുണ്ട്. ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തപ്പോൾ 1993ൽ ജില്ലാ കമ്മിറ്റിയിൽ നിന്നു വിട്ടു നിന്നു. രണ്ടാം തവണ കോട്ടയത്തു നിന്ന് എം.പിയായതോടെ 98ൽ വീണ്ടും ജില്ലാ കമ്മിറ്റിയിലെത്തി.

നാലു തവണ കോട്ടയം എം.പിയും രണ്ടു തവണ ഏറ്റുമാനൂർ എം.എൽ.എയുമായിരുന്നു.

ബോക്സ്

വി.എസ് പക്ഷമായിരുന്നില്ല

'താൻ വി.എസ്. അച്യൂതാനന്ദൻ പക്ഷമായിരുന്നില്ല. വി.എസിന്റെ രാഷ്ട്രീയ നിലപാടുകളോട് യോജിപ്പായിരുന്നു. പഴയ എസ്.എഫ്.ഐക്കാരാണ് നല്ലത് ഇപ്പോഴുള്ളവർ പോര എന്ന്അഭിപ്രായമില്ല. കാമ്പസുകളിൽ ഇന്ന് എസ്.എഫ്.ഐക്ക് എതിരില്ലാതായി. അതിന്റെ ആലസ്യം ബാധിച്ചിരിക്കാം. അന്നത്തെ രാഷ്ടീയം ശരി ഇന്നത്തേത് തെറ്റ് എന്ന അഭിപ്രായമില്ല. ഇന്ന് ചെറിയ തെറ്റ് പർവ്വതീകരിച്ചു കാണിക്കാൻ ചാനലുകളും സാമൂഹ്യ മാദ്ധ്യമങ്ങളുമുണ്ട് . പഴയ കൂട്ടായ്മ കാമ്പസുകളിലില്ല. അരാഷ്ട്രീയം വന്നാൽ മത സംഘടനകൾ പിടിമുറുക്കും. ക്യാമ്പസുകളിൽ സർഗാത്മകത കുറഞ്ഞത് പലരും ഉള്ളിലേക്കു വലിഞ്ഞു സാമൂഹ്യ മാദ്ധ്യമങ്ങളിൽ അഭിരമിക്കുന്നതു കൊണ്ടാവാം."

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA