SignIn
Kerala Kaumudi Online
Friday, 23 October 2026 6.58 PM IST

മുന്നണി മാറ്റം പ്രചാരണം ആസൂത്രിതം: ജോസ് കെ. മാണി

d

കോട്ടയം: കേരളാ കോൺഗ്രസ് (എം) മുന്നണി മാറുമെന്ന പ്രചാരണം ആസൂത്രിതമാണെന്ന് ചെയർമാൻ ജോസ് കെ. മാണി. നേതൃത്വത്തിനായി യു.ഡി.എഫിൽ തമ്മിലടിയാണ്. ഈ കലഹത്തിന് മറയിടാനാണ് കേരള കോൺഗ്രസിനെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത്. ആവർത്തിച്ച് രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടും ഒരേ തരത്തിലുള്ള അടിസ്ഥാനരഹിതമായ വാർത്തകൾ വീണ്ടും പ്രചരിപ്പിക്കുന്നു. രാജ്യത്തെ ഇടത് മതേതര ജനാധിപത്യ സംഘടനകളുടെ രാഷ്ട്രീയ ശാക്തീകരണം ലക്ഷ്യമാക്കിയാണ് എൽ.ഡി.എഫ് ഘടകകക്ഷി എന്ന നിലയിൽ പ്രവർത്തിക്കുന്നത്. കേരളത്തിലെ ഒരു നിയമസഭാ സീറ്റിന്റെ പേരെടുത്ത് പറഞ്ഞു കൊണ്ടുള്ള വ്യാജ പ്രചാരണം ജനിക്കാത്ത കുഞ്ഞിന്റെ ജാതകം കുറിക്കലിന് സമമാണെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA