SignIn
Kerala Kaumudi Online
Friday, 23 October 2026 6.58 PM IST

അൻവറിന്റെ പാതിരാ അറസ്റ്റ് ന്യായീകരിച്ച് പൊലീസ്

f

തിരുവനന്തപുരം: നിലമ്പൂർ എം.എൽ.എ പി.വി.അൻവറിനെ നോർത്ത് ഡി.എഫ്.ഒ ഓഫീസിലെ അതിക്രമക്കേസിൽ പാതിരാത്രി അറസ്റ്റ് ചെയ്തതിനെ ന്യായീകരിച്ച് പൊലീസ് നേതൃത്വം. ഞായറാഴ്ച അവധി ദിവസം പൂട്ടിയിട്ടിരുന്ന ഓഫീസിന്റെ താഴ് തകർത്ത് അകത്ത് കടന്ന് അതിക്രമം കാട്ടിയ കേസിൽ ജനപ്രതിനിധിയായതു കൊണ്ട് ഒരു ഇളവും നൽകേണ്ടെന്നായിരുന്നു സർക്കാർ നിർദ്ദേശം.

അറസ്റ്രടക്കം കർശന നടപടിയുണ്ടായില്ലെങ്കിൽ തെറ്റായ സന്ദേശമാവും സമൂഹത്തിന് നൽകുകയെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനെയും പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിനെയും ഫോണിൽ അറിയിച്ചു. ഇതോടെയാണ് പഅറസ്റ്റിന് കളമൊരുങ്ങിയത്.പ്രവൃത്തി ദിവസം ഓഫീസിലേക്ക് പ്രതിഷേധം നടത്തുകയോ തള്ളിക്കയറുകയോ ചെയ്യുന്നതുഹപോലെയല്ല, അടച്ചിട്ടിരുന്ന ഓഫീസിന്റെ അകത്തു കയറി അടിച്ചുപൊട്ടിച്ചത്. കർശന നടപടിയെടുത്തില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുമെന്ന് ഉന്നത പൊലീസുദ്യോഗസ്ഥർ ഡിജിപിയെ അറിയിച്ചു. വനംമേധാവിയടക്കം ഉന്നത ഫോറസ്റ്റ് ഉദ്യോഗസ്ഥരും അറസ്റ്രിന് സമ്മർദ്ദം ചെലുത്തി.

പി.വി.അൻവർ എം.എൽ.എയുടെ അറസ്റ്റ് ഇന്നലെ പൊലീസ് സ്പീക്കറെ അറിയിച്ചു. അറസ്റ്രിന്റെ വിശദ വിവരങ്ങളും റിമാന്റ് വിവരങ്ങളും അടങ്ങിയ ഫയൽ പൊലീസ് ആസ്ഥാനത്ത് നിന്ന് നിയമസഭാ സെക്രട്ടറിക്ക് കൈമാറി. നിയമസഭ സമ്മേളിക്കുന്ന സമയമല്ലാത്തതിനാൽ എം.എൽ.എയുടെ അറസ്റ്റ് 24 മണിക്കൂറിനകം സ്പീക്കറെ അറിയിച്ചാൽ മതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: L
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA