SignIn
Kerala Kaumudi Online
Friday, 23 October 2026 6.58 PM IST

ഉമ തോമസിന്റെ അപകടം മനുഷ്യ ജീവന് വിലയില്ലേ: ഹൈക്കോടതി

d

ജാമ്യം നൽകിയ മജിസ്ട്രേറ്റിനും വിമർശനം

കൊച്ചി: കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നൃത്ത പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പങ്കെടുത്തവരിൽ നിന്ന് സംഘാടകർ എന്തടിസ്ഥാനത്തിലാണ് പണം വാങ്ങിയതെന്ന് ചോദിച്ച ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ,ഇവർക്ക് ജാമ്യം അനുവദിച്ച മജിസ്‌ട്രേറ്റ് കോടതിയേയും വിമർശിച്ചു.

മനുഷ്യന് അപകടം പറ്റിയിട്ടും പരിപാടി നിറുത്തിവയ്‌ക്കാൻ സംഘാടകർ തയ്യാറായില്ല. മനുഷ്യ ജീവന് വിലയില്ലാതായി,സംഘാടകർക്ക് പണമാണ് വേണ്ടത്. സാധാരണക്കാരനാണ് വീണതെങ്കിലും പരിപാടി നിറുത്തിവയ്‌ക്കണമെന്ന് കോടതി പറഞ്ഞു. നൃത്തപരിപാടിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ മൃദംഗ വിഷൻ എം.ഡി എം. നിഘോഷ് കുമാർ നൽകിയ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ഉമ തോമസ് എം.എൽ.എയ്‌ക്ക് സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിലാണ് സംഘാടകർക്ക് മജിസ്‌ട്രേറ്റ് കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്. ഇതുസംബന്ധിച്ച് മജിസ്‌ട്രേറ്റിനോട് വിശദീകരണം തേടുമെന്നും ഹൈക്കോടതി പറഞ്ഞു.
പരിപാടിയുടെ ബ്രോഷർ,നോട്ടീസ് ഉൾപ്പെടെയുള്ള എല്ലാ രേഖകളും ഹാജരാക്കാൻ സംഘാടകർക്ക് നിർദ്ദേശം നൽകി. വിഷയം വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

ഉമ എഴുന്നേറ്റി​രുന്നു

പാലാരി​വട്ടം റി​നൈ ആശുപത്രി​യി​ൽ ചി​കി​ത്സയി​ൽ കഴി​യുന്ന ഉമ തോമസ് ഇന്നലെ കട്ടി​ലി​ൽ സഹായം കൂടാതെ എഴുന്നേറ്റി​രുന്നു. വാരി​യെല്ലി​ലെ പൊട്ടൽ മൂലമുള്ള വേദനയുണ്ട്. അത്യാവശ്യമുള്ള ഏതാനും മരുന്നുകൾ മാത്രമാണ് നൽകുന്നത്. പുരോഗതി​ തൃപ്തി​കരമാണെന്നും താമസമി​ല്ലാതെ ഐ.സി​.യുവി​ൽ നി​ന്ന് മാറ്റുമെന്നും ആശുപത്രി​ അധി​കൃതർ പറഞ്ഞു. ഇന്നലെ യു.ഡി​.എഫ് കൺ​വീനർ എം.എം. ഹസൻ ആശുപത്രി​യി​ലെത്തി​.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA