
കണ്ണൂർ: പി. ജയരാജൻ ജയിലിൽ പെരിയ കേസ് പ്രതികളെ കണ്ടതിൽ തെറ്റില്ലെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ഇത് ആദ്യത്തെ സംഭവമല്ല. ഞങ്ങളൊക്കെ ജയിൽ സന്ദർശിക്കാറുണ്ട്. പ്രതികളേയും ശിക്ഷിക്കപ്പെട്ടവരേയും റിമാൻഡിൽ കഴിയുന്നവരെയുമെല്ലാം കാണാറുണ്ട്.
ചില പ്രതികൾ നിരപരാധികളാണ്. പക്ഷെ അവർ ജയിലിൽ അടക്കപ്പെട്ടിരിക്കുകയാണ്. കേസ് തുടർന്ന് നടത്തേണ്ടതുണ്ട്. അതാണ് ജയിൽ സന്ദർശനത്തിൽ നമ്മൾ കാണേണ്ടത്. അവിടെ പോകുന്നില്ലെങ്കിൽ ജയിൽ ഉപദേശകസമിതിയിൽ ഇരിക്കാൻ അദ്ദേഹം അയോഗ്യനാണെന്ന് പറയില്ലെയെന്നും ജയരാജൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |