SignIn
Kerala Kaumudi Online
Friday, 23 October 2026 9.20 PM IST

ഹർഷിനയ്ക്കെതിരെ വനിതാകമ്മിഷൻ അദ്ധ്യക്ഷ

hg

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദുരിതത്തിലായ ഹർഷിനയ്ക്കെതിരെ സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി. ഹർഷിനയുടെ സമരം രാഷ്ട്രീയ പ്രേരിതമാണ്. ആവശ്യമായ നഷ്ടപരിഹാരം കിട്ടുന്നതിന് കോടതിയെ സമീപിക്കാൻ സൗജന്യ നിയമസഹായം ഉൾപ്പെടെ വാ​ഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇതിനെയല്ലാം അവഗണിച്ചുകൊണ്ടാണ് ഹർഷിന രാഷ്ട്രീയ നീക്കങ്ങളുടെ ഭാ​ഗമായി സമരത്തിലേക്ക് തിരിഞ്ഞത്. ആവശ്യമെങ്കിൽ ലീ​ഗൽ സർവീസ് അതോറിറ്റിയുമായി സഹകരിച്ച് നിയമസഹായം നൽകാൻ കമ്മിഷൻ തയ്യാറാണെന്നും സതീദേവി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA