
തിരുവനന്തപുരം: സ‌്പേസ് ഡോക്കിംഗ് പരീക്ഷണം വൈകുമെന്നും ദൗത്യവുമായി കരുതലോടെ മുന്നോട്ടുപോകുമെന്നും തിടുക്കമില്ലെന്നും
ഐ.എസ്.ആർ.ഒയുടെ പുതിയ ചെയർമാൻ ഡോ വി.നാരായണൻ പറഞ്ഞു. ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നതിനായി ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനത്തേക്ക് പോകുന്നതിനിടെ വിമാനത്താവളത്തിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എസ്.ആർ.ഒ നൂറാം ദൗത്യത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഡോ.വി.നാരായണനെ തിരുവനന്തപുരം അന്താരാഷ്ട്ര എയർപോർട്ട് അധികൃതരുടെ നേതൃത്വത്തിൽ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |