
തിരുവനന്തപുരം: സംസ്ഥാനത്ത് ജനന നിരക്ക് കുറയുന്നു. കഴിഞ്ഞ പത്തുവർഷത്തിനിടെ കുറഞ്ഞത് 35 ശതമാനം. 2014ൽ ജനിച്ചത് 5.34 ലക്ഷം കുഞ്ഞുങ്ങൾ. 2024ൽ 3.45 ലക്ഷം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രസവ നിരക്ക് കുറയുന്നുവെന്ന ആശങ്ക ഉയരുന്നതിനിടെയാണ് സംസ്ഥാനത്തും സമാന സാഹചര്യം. 2014ലെ ഉയർന്ന ജനനനിരക്ക് 2019ലെത്തിയപ്പോൾ 4.80 ലക്ഷമായി. തുടർന്ന് ഘട്ടംഘട്ടമായി കുറഞ്ഞു.
എല്ലാ ജില്ലകളിലും പ്രസവ നിരക്ക് കുറഞ്ഞെന്നാണ് സർക്കാർ കണക്ക്. ആലപ്പുഴയിലാണ് ഏറ്റവും കുറവ്. 45ശതമാനം. കുഞ്ഞുങ്ങളോടുള്ള പുതിയ തലമുറയുടെ വിമുഖതയും വിദേശത്തേക്കുള്ള കുടിയേറ്റവുമാണ് കുറവിന് പ്രധാന കാരണമായി ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നത്. 30 വയസിന് താഴെയുള്ളവരിൽ വന്ധ്യതയ്ക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ കുറവും ഗർഭഛിദ്രം നടത്തുന്നവർ വർദ്ധിച്ചതായും ഡോക്ടർമാർ പറയുന്നു.
യുവതലമുറയിലെ പലരും പ്രാരാബ്ധങ്ങൾ ചൂണ്ടിക്കാട്ടി കുട്ടികൾ ഉടൻ വേണ്ടെന്ന നിലപാടെടുക്കുന്നതും കാരണമാകുന്നതായി വിദഗ്ദ്ധർ പറയുന്നു. മറ്റൊരു കൂട്ടർക്ക് ഒരു കുട്ടി മതി. ചിലർക്ക് കുട്ടികൾ വേണ്ടെന്ന നിലപാടും.
അന്യസംസ്ഥാനക്കാരുടേത് 10 %
18നും 45നും ഇടയിലുള്ളവർ വ്യാപകമായി ജോലിക്കായി വിദേശത്തേക്ക് കുടിയേറുന്നു. അവിടങ്ങളിൽ ഇൻഷ്വറൻസ് പരിരക്ഷ കൂടുതലായതിനാൽ പലരും പ്രസവത്തിനായി നാട്ടിലെത്താറില്ല
അതേസമയം, കേരളത്തിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകൾ പലരും ഇവിടെ പ്രസവിക്കുന്നതും സംസ്ഥാനത്തിന്റെ കണക്കിലാണ്. ഇത് 10 ശതമാനത്തോളമാണ്.
2014, 2024ലെ ജനന നിരക്ക്
(കുറവ് ബ്രാക്കറ്റിൽ )
തിരുവനന്തപുരം..................50974, 31865 (19,109)
കൊല്ലം................................... 31414, 17834 (13,580)
പത്തനംതിട്ട...........................16467, 10729 (5,738)
ആലപ്പുഴ................................ 20639, 11426 (9,213)
കോട്ടയം..................................27118, 16639 (10,479)
ഇടുക്കി....................................13601, 8382 (5,219)
എറണാകുളം.........................45207, 29894 (15,313)
തൃശൂർ.....................................51540, 28759 (22,781)
പാലക്കാട്................................41163, 24394 (16,769)
മലപ്പുറം...................................92283, 73569 (18,714)
കോഴിക്കോട്...........................60268, 39317 (20,951)
വയനാട്..................................14146, 10163 (3,983)
കണ്ണൂർ.....................................47008, 28211 (18,797)
കാസർകോട്..........................22630, 14369 (8,261)
കഴിഞ്ഞ വർഷത്തെ
ജനന നിരക്ക്
2.28 ലക്ഷം
നഗരങ്ങളിൽ
1.17ലക്ഷം
ഗ്രാമങ്ങളിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |