SignIn
Kerala Kaumudi Online
Friday, 23 October 2026 9.20 PM IST

മമത അകന്നത് അൻവർ അറിഞ്ഞില്ലേ: വി.മുരളീധരൻ

h

തിരുവനന്തപുരം: എം.എൽ.എ സ്ഥാനം രാജിവച്ച പി.വി. അൻവറിന് അഴിമതിക്കാരെ എല്ലാവരേയും ഒരുമിച്ച് നിറുത്തി ഒരു മുന്നണിയുടെ ഭാഗമാക്കാൻ സാധിക്കട്ടെയെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ. 'ഇന്ത്യ' മുന്നണിയുമായി സഹകരിക്കുമെന്ന് പറയുന്ന അൻവർ മമത ബാനർജി 'ഇന്ത്യ' സഖ്യവുമായി സഹകരിക്കാതായിട്ട് കാലം കുറെയായി എന്നത് അറിഞ്ഞില്ലേ. ആഭ്യന്തര വകുപ്പിലെ അധോലോക സംഘത്തിനെതിരെ പോരാട്ടം പ്രഖ്യാപിച്ച അൻവർ വന്യമൃഗങ്ങൾക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് രാജിയെന്നാണ് ഇപ്പോൾ പറയുന്നത്. അൻവറിന്റെ പോരാട്ടം സി.പി.എമ്മിലെ വന്യമൃഗങ്ങൾക്കെതിരെയാണോ കാട്ടിലെ വന്യമൃഗങ്ങൾക്കെതിരെയാണോ എന്നും മുരളീധരൻ പരിഹസിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA