
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി നേരിയ മഴ ലഭിക്കും. ഉച്ചയ്ക്ക് ശേഷമാണ് മഴ സാദ്ധ്യത. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സാഹചര്യത്തിലാണ് മഴ. എന്നാൽ പകൽ താപനില സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി വരെ ഉയരാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 19വരെ തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാദ്ധ്യതയുള്ളതാനാൽ മത്സ്യബന്ധനം പാടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |