
തിരുവനന്തപുരം: വി.എസ്.ഡി.പിയുടെ രാഷ്ട്രീയ വിഭാഗമായ വിഷ്ണുപുരം ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള കേരള കാമരാജ് കോൺഗ്രസ്(കെ.കെ.സി) എൻ.ഡി.എ സഖ്യം വിടാനൊരുങ്ങുന്നു . വീട്ടുജോലിക്കാരായി നിൽക്കാൻ കാമരാജ് കോൺഗ്രസ്സിനെ കിട്ടില്ലെന്നും പരിഗണനയില്ലെങ്കിൽ മറ്റ് മാർഗ്ഗങ്ങൾ തേടുമെന്നും കാമരാജ് സംസ്ഥാന പ്രസിഡന്റ് വിഷ്ണപുരം ചന്ദ്രശേഖരൻ പറഞ്ഞു.
ഘടക കക്ഷികളെ ഒപ്പം നിറുത്തുന്നതിൽ സംസ്ഥാന ബി.ജെ.പി നേതൃത്വം തികഞ്ഞ പരാജയമാണ്. പ്രശ്നങ്ങൾ ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ നേരിട്ട് ബോദ്ധ്യപ്പെടുത്താൻ സംസ്ഥാന നേതൃയോഗം പാർട്ടി അദ്ധ്യക്ഷനായ തന്നെ ചുമതലപ്പെടുത്തി.. . ഒൻപത് വർഷം മുൻപ് പാർട്ടി എൻ.ഡി.എയുടെ ഘടക കക്ഷിയായപ്പോൾ കേരളത്തിലെ ബി.ജെപി അതിനെ ഉൾക്കൊണ്ടിരുന്നില്ല. കേന്ദ്ര നേതൃത്വം ഇടപെട്ടാണ് അന്ന് ഒപ്പം നിർത്തിയത്. .പാർട്ടിയെ കൊണ്ട് ബി.ജെ.പിക്ക് ഒരുപാട് ഗുണങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ തിരിച്ച് യാതൊരു ഗുണവുമുണ്ടായിട്ടില്ല എന്നും എൻ.ഡി.എ വൈസ് ചെയർമാൻ കൂടിയായി വിഷ്ണുപുരം ചന്ദ്രശേഖർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം.ഐ അലി, നേതാക്കളായ സന്തോഷ് കാളിയത്ത്,കബീർ സഖാഫി,ശ്യാം ലൈജു,ആഷിബ മക്കായി, എന്നിവരും സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |