
പത്തനംതിട്ട : കായികതാരമായ ദളിത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ആകെയുള്ള 59 പ്രതികളിൽ 57 പേരും അറസ്റ്റിലായി. ഇലവുംതിട്ട സ്വദേശി അരുണിനെ (25) ഇന്നലെ അറസ്റ്റുചെയ്തു. വിദേശത്തുള്ള രണ്ടു പ്രതികളെ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി.
ഈ മാസം പത്തിനാണ് ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ഇലവുംതിട്ടയിലെ 17 കേസുകളിൽ 25 പ്രതികളുണ്ട്. പത്തനംതിട്ട സ്റ്റേഷനിൽ 11, പന്തളം, മലയാലപ്പുഴ സ്റ്റേഷനുകളിൽ ഒന്നു വീതം എന്നിങ്ങനെ ആകെ 37 കേസുകൾ. ഡി.ഐ.ജി അജിതാ ബീഗത്തിന്റെ മേൽനോട്ടത്തിൽ 25 അംഗ പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |