
ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണത്തിനായി വിളിപ്പിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ സൈബർ ഹാക്കർക്കെതിരെ കേസെടുത്തു. ആലപ്പുഴയിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സിയാദിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് എറണാകുളം സ്വദേശിയും കോഴിക്കോട് കസബയിലെ താമസക്കാരനുമായ സായി ശങ്കറിനെതിരെ സൗത്ത് പൊലീസ് കേസെടുത്തത്. സായി ശങ്കറുൾപ്പെട്ട കേസന്വേഷണത്തിനായി വിളിപ്പിച്ചപ്പോൾ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും ഭാരതീയ ന്യായ സംഹിതയിലെ 132, 351(2) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |