
മലപ്പുറം: സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങൾ കണ്ടെത്താനായി ആരോഗ്യ വകുപ്പ് നടത്തിയ ശൈലീ ആപ്പ് രണ്ടാംഘട്ട സർവേയിൽ ഒൻപത് മാസത്തിനിടെ സ്തനാർബുദ സാദ്ധ്യത കണ്ടെത്തിയത് 1.14 ലക്ഷം പേർക്ക്. സംസ്ഥാനത്തെ 30 വയസിന് മുകളിലുള്ള 91.19 ലക്ഷം പേരുടെ വിവരങ്ങളാണ് 2024 മാർച്ച് 24 മുതൽ ഡിസംബർ 31 വരെ ശൈലീ ആപ്പ് മുഖേന ശേഖരിച്ചിരുന്നത്. വായിലെ ക്യാൻസറിന് സാദ്ധ്യത കണ്ടെത്തിയത് 37,090 പേർക്കാണ്. 41,753 പേർക്ക് ഗർഭാശയ ക്യാൻസർ സാദ്ധ്യതയും 2.77 ലക്ഷം പേർക്ക് ക്ഷയരോഗ സാദ്ധ്യതയും കണ്ടെത്തിയിട്ടുണ്ട്.
ആശാപ്രവർത്തകരാണ് വിവരശേഖരണത്തിനായി വീടുകളിലെത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |