SignIn
Kerala Kaumudi Online
Friday, 23 October 2026 6.39 PM IST

പിണറായി കമ്മ്യൂണിസ്റ്റല്ലാതായി: ചെന്നിത്തല

k

കോഴിക്കോട്: അഴിമതിക്കേസിൽപ്പെട്ട കമ്പനിക്ക് ബ്രൂവറി പ്ലാന്റ് തുടങ്ങാൻ അനുമതി നൽകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും, മുതലാളിത്തത്തിനെതിരെ സമരം ചെയ്ത പാരമ്പര്യം മുഖ്യമന്ത്രി മറന്നെന്നും കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. കൊക്കൊകോള കമ്പനിയെ കെട്ടു കെട്ടിക്കാൻ സമരം ചെയ്തവർ ഇപ്പോൾ പ്ലാന്റ് കൊണ്ടുവരുന്നത്. അഴിമതിയുടെ ഭാഗമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു

ടാറ്റയ്ക്കും ബിർളയ്ക്കുമെതിരെ കമ്മ്യൂണിസ്റ്റുകാർ സമരം ചെയ്‌തത് മറന്ന പിണറായി കമ്മ്യൂണിസ്റ്റല്ലാതായി മാറി കുടിക്കാൻ വെള്ളമില്ലാത്ത സ്ഥലത്ത് പ്ലാന്റുണ്ടാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണം. മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതിയാണിത്. കമ്പനിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് മുഖ്യമന്ത്രിയാണ്. പഞ്ചാബിലും ഡൽഹിയിലും കേസുള്ള ഈ കമ്പനിയെ ആര് വിളിച്ച് കൊണ്ട് വന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. വിഷയത്തിൽ അഭിപ്രായം പറയാതെ സി.പി.ഐ ഒളിച്ചുകളിക്കുന്നു. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ.സുധാകരനെ മാറ്റണമെന്ന തരത്തിൽ ചർച്ചകൾ ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ പ്രവർത്തനം തൃപ്തികരമാണ്. അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണെന്നും ചെന്നിത്തല പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA