SignIn
Kerala Kaumudi Online
Friday, 23 October 2026 6.39 PM IST

സി.പി.എം സംസ്ഥാന സമ്മേളനം: കബഡി ടൂർണമെന്റ് ഇന്നും നാളെയും

jh

കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ഓൾ ഇന്ത്യാ കബഡി ടൂർണമെന്റ് ഇന്നും നാളെയുമായി പാരിപ്പള്ളി ഉദയ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കബഡി അക്കാഡമിയിൽ നടക്കും. മദ്ധ്യപ്രദേശ്,മഹാരാഷ്ട്ര,തെലുങ്കാന,കർണാടക,തമിഴ്നാട് സ്റ്റേറ്റുകളിലെ ടീമുകളും വിവിധ ജില്ലാ ടീമുകളും ഏറ്റുമുട്ടും. പുരുഷ-വനിതാ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. ഇന്ന് വൈകിട്ട് 5ന് മന്ത്രി വി.ശിവൻകുട്ടി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. സി.പി.എം ചാത്തന്നൂർ ഏരിയ സെക്രട്ടറി പി.വി.സത്യൻ അദ്ധ്യക്ഷനാകും. വൈകിട്ട് 4ന് മത്സരങ്ങൾ തുടങ്ങും. 26ന് വൈകിട്ട് മത്സരം തുടരും. രാത്രി 9ന് സമാപന സമ്മേളനം ജില്ലാ സെക്രട്ടറി എസ്.സുദേവൻ ഉദ്ഘാടനം ചെയ്യും. സമ്മാനദാനവും നടത്തും. ഒന്നാം സമ്മാനം ഒരു ലക്ഷവും രണ്ടാം സമ്മാനം അൻപതിനായിരം രൂപയുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA