
കൊച്ചി: മസ്തിഷ്കാഘാതത്തെ തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലുള്ള സംവിധായകൻ ഷാഫിയുടെ നില അതീവ ഗുരുതരം. ജനുവരി 16നാണ് അമ്പത്തേഴുകാരനായ ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിറുത്തുന്നത്. കല്യാണരാമനും തൊമ്മനും മക്കളുമുൾപ്പെടെ 18 സിനിമകൾ സംവിധായം ചെയ്തിട്ടുണ്ട്. നടൻ മമ്മൂട്ടിയുൾപ്പെടെ ചലച്ചിത്രമേഖലയിലെ പ്രമുഖർ ആശുപത്രിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |