
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവയിത്രിയും പരിസ്ഥിതി,ജീവകാരുണ്യ പ്രവർത്തകയുമായിരുന്ന സുഗതകുമാരിക്ക് സ്മാരകം നിർമ്മിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തു നൽകി.
സുഗതകുമാരി വിടവാങ്ങിയിട്ട് നാല് വർഷം കഴിഞ്ഞു. അവരുടെ കർമ്മ മേഖലയായ തിരുവനന്തപുരത്ത് ആ മഹത്തായ സ്മരണ നിലനിറുത്തുന്നതിന് ഉചിതമായ സ്മാരകം നിർമ്മിക്കാൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത്, സംസ്ഥാന ബഡ്ജറ്റിൽ 3 കോടി രൂപ പ്രഖ്യാപിച്ചിരുന്നതാണ്. കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ സ്മാരകത്തിന് സ്ഥലം കണ്ടെത്തുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു. മ്യൂസിയം നന്ദാവനം ബേക്കറി ജംഗ്ഷൻ റോഡിന് സുഗതകുമാരിയുടെ പേര് നൽകണമെന്ന് തിരുവനന്തപുരം നഗരസഭ പ്രമേയം പാസാക്കിയെങ്കിലും തുടർനടപടി ഉണ്ടായില്ല.
സുഗതകുമാരിയുടെ പുസ്തകങ്ങളും കത്തുകളും അവാർഡുകൾ അടക്കമുള്ള സ്മാരക ശേഷിപ്പുകളും അന്യാധീനപ്പെടുമെന്ന ഭയം സാംസ്‌കാരിക ലോകത്തിനുണ്ട്. ഈ സാഹചര്യത്തിൽ ഉചിതമായ സ്മാരകം നിർമ്മിക്കാനുള്ള അടിയന്തരനടപടി സ്വീകരിക്കണമെന്നും കത്തിൽ അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |