
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള പരാതികളിൽ എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെതിരെയുള്ള അന്വേഷണം പൂർത്തിയായിട്ടില്ലെന്നും കൂടുതൽ സമയം വേണമെന്നും വിജിലൻസ്. തിരുവനന്തപുരത്തെ പ്രത്യേക വിജിലൻസ് കോടതിയിലാണ് ആവശ്യമുന്നയിച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ സാക്ഷികളെ കണ്ട് വിവരങ്ങൾ ശേഖരിച്ചാലേ കുറ്റമറ്റ രീതിയിൽ അന്വേഷണം പൂർത്തിയാക്കാനാവൂ എന്നും അറിയിച്ചു. വിജിലൻസിന്റെ ആവശ്യം പരിഗണിച്ച ജഡ്ജി എം.വി.രാജകുമാര കേസ് വീണ്ടും പരിഗണിക്കുന്നത് മാർച്ച് 25ലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |