
തിരുവനന്തപുരം:ജെ എസ് എസ് സോഷ്യലിസ്റ്റ് പാർട്ടി ഫോർവേഡ് ബ്ളോക്കിൽ ലയിച്ചു.ഭാഗ്യമാല ഓഡിറ്രോറിയത്തിൽ നടന്ന ലയന സമ്മേളനം ഫോർവേഡ് ബ്ളോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജൻ ഉദ്ഘാടനം ചെയ്തു.
ജെ.എസ്.എസ് സോഷ്യലിസ്റ്റ് സംസ്ഥാന പ്രസിഡന്റ് പാളയം സതീഷ് അദ്ധ്യക്ഷത വഹിച്ചു.എം. നാഷിദ് ,ഫോർവേഡ് ബ്ലോക്ക് കേന്ദ്ര കമ്മിറ്റി അംഗം ബി. രാജേന്ദ്രൻ നായർ, ജില്ലാ സെക്രട്ടറി ആർ.എസ്.ഹരി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പ്രകാശ് മൈനാഗപ്പള്ളി, സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുരീപ്പുഴ,സുദർശനൻ വെഞ്ഞാറമൂട്, പോത്തൻകോട് ബിനു, തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |