SignIn
Kerala Kaumudi Online
Saturday, 24 October 2026 4.55 AM IST

സതീശനുമായുള്ള തർക്കം മാദ്ധ്യമസൃഷ്ടി: എ.പി.അനിൽകുമാർ

f

മലപ്പുറം: കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി തർക്കമുണ്ടായെന്ന വാർത്ത മാദ്ധ്യമ സൃഷ്ടിയെന്ന് എ.പി.അനിൽകുമാർ എം.എൽ.എ. തർക്കമുണ്ടായതായി കോൺഗ്രസ് നേതൃത്വത്തിലെ ആരും പറഞ്ഞിട്ടില്ല. വാർത്തകളെല്ലാം മാദ്ധ്യമങ്ങളുടെ ഭാവനാസൃഷ്ടിയാണ്. താൻ സംസാരിക്കുന്ന ഒരുരീതിയുണ്ട്. തന്റെ ഭാഷയും ശൈലിയുമായി ഒരുബന്ധവുമില്ലാത്ത കാര്യങ്ങളാണ് താൻ പറഞ്ഞുവെന്ന പേരിൽ പ്രചരിപ്പിച്ചത്. രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ചയും വ്യത്യസ്ത അഭിപ്രായങ്ങളുമുണ്ടാവും. അതെല്ലാം ക്രോഡീകരിച്ചാണ് പാർട്ടിയുടെ നയം രൂപീകരിക്കുന്നതെന്നും അനിൽകുമാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA