
തിരുവനന്തപുരം: ഇടതു മുന്നണി യോഗത്തിൽ ചർച്ച ചെയ്യും വരെ കഞ്ചിക്കോട്ട് മദ്യനിർമാണ ശാലയുടെ തുടർ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണമെന്ന് ആർ.ജെ.ഡി നേതൃയോഗത്തിൽ അഭിപ്രായം. ഇടതു മുന്നണിയോഗം എത്രയും വേഗം വിളിച്ചുകൂട്ടാൻ ആവശ്യപ്പെടും.
കുടിവെള്ള പ്രശ്നമുന്നയിച്ച് കൊക്കക്കോള കമ്പനിയെ കെട്ടുകെട്ടിക്കാമെങ്കിൽ മദ്യനിർമാണ ശാലയ്ക്ക് തടയിടാൻ എന്താണ് തടസമെന്ന ചോദ്യമാണ് പലരും ഉന്നയിച്ചത്.
മദ്യനയത്തിൽ വന്ന മാറ്റമാണ് മദ്യശാലയ്ക്ക് അനുമതി നൽകാൻ കാരണമായി എക്സൈസ് മന്ത്രിയും സർക്കാരും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ മദ്യനയം ഇടതുമുന്നണിയിൽ ചർച്ച ചെയ്തിട്ടുമില്ല. . മദ്യനയം തീരുമാനിച്ചത് മന്ത്രിതലത്തിലാണ്. അതിന് ശേഷം ക്യാബിനറ്റിലെത്തിച്ച് അനുമതി നൽകുകയായിരുന്നു.എലപ്പുള്ളി പഞ്ചായത്തിൽ രൂക്ഷമായ കുടിവെള്ള പ്രശ്നമുണ്ട്. ഗ്രാമസഭ വിളിച്ച് ചേർത്ത് ജനങ്ങൾ അംഗീകരിക്കാതെ മദ്യശാല തുടങ്ങിയാൽ അത് വലിയ എതിർപ്പാവും വിളിച്ചുവരുത്തുക. പാരിസ്ഥിതിക പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |