SignIn
Kerala Kaumudi Online
Friday, 23 October 2026 9.24 PM IST

പ്ലാസ്റ്റിക്കിന് വിട, ഹില്ലി അക്വ ഇനി ഹരിത കുപ്പികളിൽ

d

തൊടുപുഴ: നിലവിലെ പ്ലാസ്റ്റിക് കുപ്പികൾക്ക് പകരമായി ബയോ ഡീഗ്രേഡബിൾ ബോട്ടിലുകളിൽ കുടിവെള്ളം വിതരണം ചെയ്യാനൊരുങ്ങി ഹില്ലി അക്വ. ജൈവികമായി നിർമ്മാർജനം ചെയ്യാവുന്ന ഹരിത കുപ്പികൾ വിപണിയിലിറക്കുന്നതിന് മുന്നോടിയായി പദ്ധതി അവസാന പരീക്ഷണ ഘട്ടത്തിലാണ്. പ്രായോഗികമായാൽ രാജ്യത്ത് ആദ്യമായി സർക്കാർ തലത്തിൽ ഹരിത കുപ്പികളിൽ കുടിവെള്ളം വിതരണം ചെയ്യുന്നത് ഹില്ലിയാകും.

കൊച്ചി ആസ്ഥാനമായ സ്റ്റാർട്ട്അപ് കമ്പനിയുമായി ചേർന്നാണ് പദ്ധതി. കുപ്പികൾ നിർമ്മിക്കാനുള്ള അസംസ്കൃത വസ്തുക്കൾ നൽകുന്നത് കമ്പനിയാണ്. ഹില്ലി ഉത്പാദിപ്പിക്കുന്ന ജലസേചന വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് (കെ.ഐ.ഐ.ഡി.സി) നിർമ്മാണ ചുമതല. വിനോദസഞ്ചാര കേന്ദ്രങ്ങൾ,തീർത്ഥാടന കേന്ദ്രങ്ങൾ,മെട്രോ നഗരങ്ങൾ തുടങ്ങി ഹരിതചട്ടം പാലിക്കപ്പെടേണ്ട എല്ലായിടങ്ങളിലും ഹരിത കുപ്പികൾ വിതരണം ചെയ്യാനാകും.

ഹരിതമാകുന്നത് ഇങ്ങനെ

ചോളം,കരിമ്പ് എന്നിവയുടെ പശയിൽ നിന്നാണ് (സ്റ്റാർച്ച്) കുപ്പികൾ ഉത്പാദിപ്പിക്കുന്നത്. കാഴ്ചയിൽ പ്ലാസ്റ്റിക് കുപ്പികൾക്ക് സമാനമാണ്. പരിസ്ഥിതി സൗഹൃദത്തിന് പുറമേ ആറുമാസത്തിനുള്ളിൽ പൂർണമായും ജീർണിച്ച് മണ്ണിൽ ലയിക്കും. കുപ്പികൾക്ക് പുറമേ അടപ്പും ലേബലുമെല്ലാം ഹരിതചട്ടം പാലിച്ചുള്ളതായിരിക്കും.

ഉത്പാദനം

ഇരട്ടിയാക്കും


കഴിഞ്ഞ വർഷത്തെ വേനൽക്കാല ഡിമാൻഡ് മുന്നിൽക്കണ്ട് തൊടുപുഴയിലെയും അരുവിക്കരയിലെയും പ്ലാന്റുകളിലെ ഉത്പാദനം ഇരട്ടിയാക്കാനൊരുങ്ങുകയാണ് ഹില്ലി അക്വ. നിലവിൽ ദിവസം 4,​800 കെയിസ് കുപ്പിവെള്ളമാണ് രണ്ട് ഷിഫ്റ്റുകളിലായി തൊടുപുഴയിൽ ഉത്പാദിപ്പിക്കുന്നത്. ഇത് ഇരട്ടിയാക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. രണ്ട് ഷിഫ്റ്റുകളിലായി 3,​200 കെയിസ് ഉത്പാദിപ്പിക്കുന്ന അരുവിക്കരയിലും ഉത്പാദനം ഇരട്ടിയാക്കുന്നതിന് ഉടൻതന്നെ ടെൻഡർ നടപടികൾ പൂർത്തിയാക്കും.

ഹരിത കുപ്പികളിൽ ഒരാഴ്ചയോളം വെള്ളം നിറച്ചുവച്ച ശേഷം ഗുണനിലവാര പരിശോധനയ്ക്ക് അയച്ചിരിക്കയാണ്. എന്തെങ്കിലും രാസമാറ്റമുണ്ടോയെന്ന് അറിയണം. ഒരാഴ്ചക്കകം പദ്ധതി അന്തിമ രൂപത്തിലെത്തുമെന്നാണ് പ്രതീക്ഷ

-വി. സജി

സീനിയർ ജനറൽ മാനേജർ,ഹില്ലി അക്വ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA