SignIn
Kerala Kaumudi Online
Saturday, 24 October 2026 4.55 AM IST

ഭാരതീയ ദർശനങ്ങൾക്ക്  പ്രസക്തി ഏറുന്നു: ഡോ. മോഹൻ ഭഗവത് 

s

കൊച്ചി: സ്വയം തിരിച്ചറിവുകൾ നൽകാനും സമൂഹത്തെ വഴികാട്ടാനും കഴിയുന്നതാവണം കലയും സാഹിത്യവുമെന്ന ഭാരതീയ ദർശനത്തിന് ലോകത്ത് പ്രസക്തിയേറുകയാണെന്ന് ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭഗവത് പറഞ്ഞു. തപസ്യ കലാ-സാഹിത്യവേദിയുടെ 50ാം വർഷികത്തിന്റെ ഭാഗമായ സുവർണോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കലയ്‌ക്കും സാഹിത്യത്തിനും സമൂഹത്തെ ആഴത്തിൽ സ്വാധീനിക്കാനും രാഷ്ട്രത്തെ ശാക്തീകരിക്കാനുമാകും. യുദ്ധരംഗങ്ങൾ വേദിയിൽ അവതരിപ്പിക്കരുതെന്ന് നാട്യശാസ്ത്ര കർത്താവായ ഭരതമുനി അതുകൊണ്ടാണ് പറഞ്ഞത്. ലോകമാകെ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിൽ ദിശാബോധമുള്ള കാഴ്ചപ്പാടുകൾക്ക് പ്രസക്തിയേറുകയാണെന്നും പറഞ്ഞു.

ആഷ മേനോൻ അദ്ധ്യക്ഷത വഹിച്ചു. തപസ്യ സ്ഥാപകൻ എം.എ. കൃഷ്ണൻ, സദനം കൃഷ്ണൻകുട്ടി (കഥകളി), തിരുവിഴ ജയശങ്കർ (നാദസ്വരം), കലാമണ്ഡലം ക്ഷേമാവതി (നൃത്തകല), രാമചന്ദ്ര പുലവർ (തോൽപ്പാവക്കൂത്ത്), ഔസേപ്പച്ചൻ (സംഗീതം), ആഷാമേനോൻ, പി. ബാലകൃഷ്ണൻ (പത്രപ്രവർത്തനം), ടി. കലാധരൻ (ആർട്ടിസ്റ്റ്), ശ്രീമൻ നാരായണൻ (പരിസ്ഥിതി), തീയാടി രാമൻ (കളമെഴുത്ത്), മദനൻ (ചിത്രകല), ഉദയകൃഷ്ണ (തിരക്കഥാകൃത്ത്), എം.കെ.ദേവരാജൻ (നാടകം) തുടങ്ങിയവരെ ഡോ. മോഹൻ ഭഗവത് ആദരിച്ചു.
സംസ്‌കാർ ഭാരതി അഖിലേന്ത്യ അദ്ധ്യക്ഷൻ മൈസൂർ മഞ്ജുനാഥ്, സെക്രട്ടറി, അഭിജിത് ഗോഖലെ, പ്രൊഫ. പി.ജി.ഹരിദാസ്, തപസ്യ ജനറൽ സെക്രട്ടറി കെ.ടി. രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.തിരുവല്ല ശ്രീദേവി നാട്യകലാരംഗം അവതരിപ്പിച്ച ഗാനനൃത്തശില്പം, തൃപ്പൂണിത്തുറ രമേശൻ തമ്പുരാന്റെയും സംഘത്തിന്റെയും താളവാദ്യലയം, തൃപ്പൂണിത്തുറ ഗവ. ആർ.എൽ.വി കോളേജിന്റെ ഭാവയാമി നൃത്തനാടകം എന്നിവ ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA