
കാഞ്ഞങ്ങാട് : സി.പി.എം കാസർകോട് ജില്ലാ സമ്മേളനം ഇന്നുമുതൽ ഏഴുവരെ കാഞ്ഞങ്ങാട്ട് നടക്കും. നോർത്ത് കോട്ടച്ചേരിയിലെ പൊതുസമ്മേളന നഗരിയായ സീതാറാം യച്ചൂരി–- കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ ഇന്നലെ സംഘാടകസമിതി ചെയർമാൻ വി വി രമേശൻ പതാകയുയർത്തി.പ്രതിനിധി സമ്മേളനം ഇന്നുരാവിലെ കോട്ടച്ചേരി മാവുങ്കാൽ റോഡരികിൽ പ്രത്യേകം തയ്യാറാക്കിയ എ. കെ.നാരായണൻ, കെ.കുഞ്ഞിരാമൻ നഗറിൽ പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻഉദ്‌ഘാടനം ചെയ്യും. വെള്ളിയാഴ്ച വൈകിട്ട് അലമാപ്പള്ളി കേന്ദ്രീകരിച്ച് ചുവപ്പുസേനാ പരേഡുണ്ടാകും. നോർത്ത് കോട്ടച്ചേരിയിലെ സീതാറാം യച്ചൂരി കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ അരലക്ഷം പേർ പങ്കെടുക്കുന്ന പൊതുസമ്മേളനം പി.ബി അംഗം എ. വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും.317 പ്രതിനിധികളാണ് ജില്ലാസമ്മേളനത്തിൽ പങ്കെടുക്കുന്നത്.കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.പി.രാമകൃഷ്ണൻ എം.എൽ.എ, ആനാവൂർ നാഗപ്പൻ, പി.കെ.ബിജു എന്നിവർ സമ്മേളനത്തിൽ മുഴുനീളം പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |