
തിരുവനന്തപുരം: സർഫാസി നിയമപ്രകാരം ബാങ്കുകൾ നടപടിയെടുക്കുമ്പോൾ വീട് ജപ്തി ചെയ്യാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ബാങ്കുകൾ വീടുകൾ ജപ്തി ചെയ്യുന്നതിനെതിരെ വലിയൊരു പ്രസ്ഥാനം തന്നെ ഉയർന്നുവന്നതാണ്. ഇക്കാര്യത്തിൽ സഹകരണ മേഖല മാതൃക കാണിക്കണമെന്നതാണ് പൊതുവേയുള്ള നിലപാടെന്നും മന്ത്രി വാസവന്റെ പ്രസംഗത്തിൽ ഇടപെട്ട് മുഖ്യമന്ത്രി പറഞ്ഞു.
വീടുകൾ ജപ്തി ചെയ്യുന്നതിന് മുമ്പ് ഷെൽട്ടർ ഉറപ്പുവരുത്തണമെന്ന് ബാങ്കുകളോട് നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ജപ്തി നടപടിയുടെ ഭാഗമായി ബാങ്കുകൾ വസ്തുവിൽ ബോർഡ് സ്ഥാപിക്കുന്നത് ശരിയല്ല. കേരള ബാങ്ക് ഇത്തരത്തിൽ ചെയ്യുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |