SignIn
Kerala Kaumudi Online
Saturday, 24 October 2026 5.51 AM IST

തൊഴിലുറപ്പ് എക്‌സ്‌ഗ്രേഷ്യ 2 ലക്ഷമാക്കും

h

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികളുടെ എക്‌സ്‌ഗ്രേഷ്യ നിരക്ക് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയിലേതിന് തത്തുല്യമാക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ പറഞ്ഞു. ജോലിക്കിടെ അപകടമരണമോ അംഗവൈകല്യമോ സംഭവിച്ചാൽ അവകാശികൾക്ക് എക്സ്ഗ്രേഷ്യ 75,000 രൂപയാണ് നിലവിൽ നൽകുന്നത്. എന്നാൽ പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന പ്രകാരം 2 ലക്ഷം രൂപ നല്കാൻ വ്യവസ്ഥയുണ്ട്.

തൊഴിലാളികൾക്ക് ഗംബൂട്ട്, കൈയുറ എന്നിവ നൽകേണ്ടത് അതത് ഗ്രാമപഞ്ചായത്തിന്റെ ചുമതലയാണ്. ഇതിനുള്ള പണം ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നോ പദ്ധതിയുടെ ഭരണ ചെലവിൽ നിന്നോ കണ്ടെത്താം. തൊഴിലാളിക്കൊപ്പം പ്രവൃത്തി സ്ഥലത്ത് വരുന്ന കുട്ടികൾക്ക് മരണമോ അംഗവൈകല്യമോ ഉണ്ടായാൽ 37,500 രൂപ നൽകുന്നതിനും വ്യവസ്ഥയുണ്ടെന്നും സി.ആർ മഹേഷിന്റെ ശ്രദ്ധ ക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA