SignIn
Kerala Kaumudi Online
Saturday, 24 October 2026 5.51 AM IST

ഈ ലോകത്തല്ലേ ജീവിക്കുന്നത്? കുറുക്കോളി മൊയ്തീനോട് മന്ത്രി വി. ശിവൻകുട്ടി

f

തിരുവനന്തപുരം: നായ്ക്കളെ വന്ധ്യംകരിക്കാൻ ഒരുക്കേണ്ട സൗകര്യം പോലും സ്കൂളുകളിലില്ലെന്ന് കുറുക്കോളി മൊയ്തീൻ. നിയമസഭയിലാണ് ആരോപണം. ഉച്ചയ്ക്കുശേഷം ഹയർസെക്കൻഡറി പരീക്ഷകൾ നടത്തുന്നതിനെച്ചൊല്ലിയുള്ള സബ്മിഷനിടെയായിരുന്നു വിവാദ പരാമർശം. ഫാൻ പോലുമില്ലാത്ത ക്ലാസ് മുറികളുണ്ടെന്നും മൊയ്തീൻ പറഞ്ഞു. മൊയ്തീൻ ഈ ലോകത്തല്ലേ ജീവിക്കുന്നതെന്നായിരുന്നു മന്ത്രി വി.ശിവൻകുട്ടിയുടെ പ്രതികരണം. 5000കോടിയുടെ അടിസ്ഥാന സൗകര്യ വികസനമാണ് നടത്തിയത്. എ.സിയും ലിഫ്‌റ്റും വിശാലമായ ഹാളുമൊക്കെയുള്ള സ്കൂളുകളുണ്ട്. എല്ലായിടത്തും ഇതെല്ലാം ഉണ്ടെന്നല്ല. മൊയ്തീൻ വിദ്യാഭ്യാസ മന്ത്രിയായാലും എല്ലായിടവും ഇതൊന്നും ചെയ്യാനാവില്ല. പരിമിതികളുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളം വളരെ മുന്നിലാണ്. നായ്ക്കളെ വന്ധ്യംകരിക്കാനുള്ള സൗകര്യങ്ങളെ കുട്ടികളുടെ കാര്യവുമായി കൂട്ടിക്കുഴച്ചത് ഒട്ടും ശരിയായില്ലെന്നും മന്ത്രി പറഞ്ഞു. മൊയ്തീന്റെ പരാമർശം സഭാരേഖയിൽ നിന്ന് നീക്കണമെന്ന് യു.ആർ. പ്രദീപ് ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA