SignIn
Kerala Kaumudi Online
Saturday, 24 October 2026 5.56 AM IST

വ്യവസായരംഗത്ത് മാറ്റം കൊണ്ടുവന്നത് യു.ഡി.എഫ്‌: പി.കെ. കുഞ്ഞാലിക്കുട്ടി

d

മലപ്പുറം: യു.ഡി.എഫ് സർക്കാരുകളാണ് വ്യവസായ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സർക്കാരിനെ പ്രശംസിച്ചുള്ള ശശി തരൂരിന്റെ ലേഖനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കരുണാകരൻ സർക്കാരിന്റെ കാലത്താണ് വ്യവസായ മേഖലയുടെ പുരോഗതിക്കായി ആദ്യമായി ചിന്തിച്ചുതുടങ്ങിയത്. അന്ന് താനായിരുന്നു വ്യവസായമന്ത്രി. കിൻഫ്ര വന്നതോടെ വലിയ മുന്നേറ്റമുണ്ടായി. പിൽക്കാലത്ത് കേരളത്തിൽ വന്ന വ്യവസായങ്ങളിൽ 90 ശതമാനവും കിൻഫ്ര പാർക്കിനകത്താണ്. ആടുമാടുകൾ മേഞ്ഞു നടന്ന സ്ഥലമായിരുന്നു കാക്കനാട്ടെ കിൻഫ്ര പാർക്ക്. ആന്റണി സർക്കാരിന്റെ കാലത്താണ് നിരവധി പേർ വന്നുപോകുന്ന സ്ഥലമാക്കി മാറ്റിയത്. അക്ഷയകേന്ദ്രം കൊണ്ടുവന്നതും യു.ഡി.എഫ് സർക്കാരാണ്. എ.കെ. ആന്റണി സർക്കാരിന്റെ കാലത്തെ എമർജിംഗ് കേരളയും ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ ഇൻവെസ്റ്റേഴ്സ് മീറ്റും കേരളത്തിലെ വ്യവസായരംഗത്ത് വലിയ മാറ്റം വരുത്തി.
ഇന്ന് ഇടതുപക്ഷ സർക്കാർ അവകാശപ്പെടുന്നത് സ്റ്റാർട്ടപ്പുകളാണ്. എന്നാൽ, ഇന്നത്തെ സ്റ്റാർട്ടപ്പുകൾക്കുള്ള പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെ തുടങ്ങിയത് യു.ഡി.എഫ് ആണ്. ഇതിനെതിരെ ഇടതുപക്ഷം വലിയ സമരങ്ങൾ നടത്തിയിരുന്നു. ഇടിച്ച് പൊളിക്കലായിരുന്നു ചില എൽ.ഡി.എഫ് സർക്കാരുകളുടെ നയം. നിക്ഷേപാന്തരീക്ഷം ഇല്ലാതാക്കാൻ ഇടതുപക്ഷം ശ്രമിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA