
കോട്ടയം: വന്യജീവി ആക്രമണങ്ങളിൽ മന്ത്രി എ.കെ.ശശീന്ദ്രന്റെ നിലപാട് നിരുത്തരവാദപരമാണെന്ന് യൂത്ത് ഫ്രണ്ട് (എം) പ്രമേയം. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യർ മരിക്കുമ്പോൾ അവർക്കൊപ്പമാണ് നിൽക്കേണ്ടത്. എന്നാൽ അവരെ കുറ്റപ്പെടുത്തുന്ന സമീപനമാണ് മന്ത്രി സ്വീകരിച്ചതെന്ന് മാണിസം യൂത്ത് കോൺക്ലേവിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |