
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് കേന്ദ്രം അനുവദിച്ച 529.50കോടി വായ്പ ചെലവഴിക്കുന്നതിന് കേന്ദ്രം സമയപരിധി നിശ്ചയിച്ച സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾക്ക് സംസ്ഥാനം രൂപം നൽകും. ഇന്ന് വൈകിട്ട് 5ന് മുഖ്യമന്ത്രിയുടെ ചേംബറിൽ ഇതുസംബന്ധിച്ച് പ്രത്യേക യോഗം ചേരും. റവന്യു മന്ത്രി കെ.രാജൻ, ചീഫ് സെക്രട്ടറി ശാരദാമുരളീധരൻ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി (ദുരന്തനിവാരണ വകുപ്പ്), മെമ്പർ സെക്രട്ടറി (ദുരന്ത നിവാരണ വകുപ്പ്) തുടങ്ങിയവർ പങ്കെടുക്കും. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ ശേഖരിച്ച വിവരങ്ങൾ, വീടുകൾ നിർമ്മിച്ച് നൽകാൻ തയ്യാറായിട്ടുള്ള സംഘടനകൾ, വ്യക്തികൾ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങൾ, അർഹരായവരുടെ അന്തിമ പട്ടിക തുടങ്ങിയ കാര്യങ്ങൾ അവലോകനം ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിൽ എത്ര കോടി ഗ്രാന്റ് കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നതിന് അന്തിമ രൂപം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |