
മൂന്നാർ: മൂന്നാറിൽ വീണ്ടും കാട്ടുകൊമ്പൻ പടയപ്പയുടെ പരാക്രമം. കഴിഞ്ഞ ദിവസം രാത്രിയാണ് കന്നിമല സ്വദേശികളായ ബൈക്ക് യാത്രക്കാരെ ആന ആക്രമിച്ചത്. മൂന്നാർ - മറയൂർ റോഡിൽ കന്നിമല ബംഗ്ലാവിന് സമീപം കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. യുവാക്കൾ ഇരുചക്രവാഹനത്തിൽ മൂന്നാറിൽ നിന്ന് പോകവെ റോഡിൽ നിലയുറപ്പിച്ചിരുന്ന ആനയ്ക്ക് മുന്നിൽപ്പെടുകയായിരുന്നു. ആന ആക്രമിക്കാനെത്തിയതോടെ ഇവർ ഓടി രക്ഷപ്പെട്ടു. അരമണിക്കൂറോളം വാഹനഗതാഗതം തടസപ്പെടുത്തി പടയപ്പ റോഡിൽ നിലയുറപ്പിച്ചു. പിന്നീട്ആർ.ആർ.ടി സംഘമെത്തി പടയപ്പയെ തുരത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |