
കൊച്ചി: കെ.പി.സി.സി പ്രസിഡന്റിനെ മാറ്റുന്നതിനെക്കുറിച്ച് ഒരു ചർച്ചയും കേരളത്തിലോ ഡൽഹിയിലോ നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ബീഹാർ, ബംഗാൾ, അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ യോഗങ്ങൾ ഡൽഹിയിൽ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കേരളത്തിലെ നേതാക്കളെയും വിളിപ്പിച്ചത്. ഞങ്ങളുടെ കൂട്ടത്തിൽ ഒരു തർക്കവുമില്ല. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകളിലാണ് പാർട്ടിയും മുന്നണിയും. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിനാണ് നേട്ടമുണ്ടായതെന്നും സതീശൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |