
തിരുവനന്തപുരം: കുടിശിക തീർത്തെങ്കിലും മറ്റ് ആവശ്യങ്ങൾ കൂടി അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാർ പറഞ്ഞു. പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം തണുപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കുടിശിക അനുവദിച്ചത്. സമരം തുടങ്ങുമ്പോൾ നവംബർ മുതൽ ജനുവരി വരെയുള്ള ഓണറേറിയമാണ് കിട്ടാനുണ്ടായിരുന്നത്. സമരം തുടങ്ങി പതിനെട്ടാം ദിവസമാണ് ആറ് ആവശ്യങ്ങളിൽ ഒന്നായ കുടിശിക തീർക്കാൻ സർക്കാർ തയ്യാറായത്. ഇത് സമരത്തിന്റെ വിജയമാണെന്നും അവകാശപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |