SignIn
Kerala Kaumudi Online
Friday, 23 October 2026 6.38 PM IST

ആശാസമരം തെറ്റിദ്ധരിച്ചെന്ന് മന്ത്രി വീണ, 52.85 കോടി അനുവദിച്ചു, ആശമാരുടെ കുടിശിക തീർത്തു

READ ENGLISH VERSION
h


ജനുവരിവരെയുള്ള മുഴുവൻ തുകയും നൽകി
ഇന്നലെയോടെ അക്കൗണ്ടുകളിലെത്തി

തിരുവനന്തപുരം: ധനവകുപ്പ് 52.85 കോടി അനുവദിച്ചതോടെ ആശാവർക്കർമാർക്ക്

ജനുവരി വരെയുള്ള കുടിശികയടക്കം മുഴുവൻ തുകയും നൽകിയെന്ന് മന്ത്രി വീണാ ജോർജ്. ഇന്നലെയോടെ ഇത് ആശമാരുടെ അക്കൗണ്ടുകളിൽ എത്തി. തെറ്റിദ്ധരിക്കപ്പെട്ടാണ് ഒരുവിഭാഗം ആശമാർ സമരത്തിന് ഇറങ്ങിയത്. ആശാസ്‌കീം കേന്ദ്ര പദ്ധതിയാണ്. എന്നാൽ, വേതനം വർദ്ധിപ്പിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് ചിലർ ആശമാരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്.

ആശമാർക്ക് കൂടുതൽ ആനുകൂല്യം നൽകണമെന്നാണ് സർക്കാർ നിലപാട്. എന്നാൽ, ഇതിന് സംസ്ഥാന സർക്കാരിനെ കൊണ്ടുമാത്രം കഴിയില്ല. കേന്ദ്രസർക്കാരാണ് ഫണ്ട് അനുവദിക്കേണ്ടത്. ആശമാരെ തൊഴിലാളികളായി പോലും കേന്ദ്രം പരിഗണിക്കുന്നില്ല. വേതനകാര്യത്തിൽ ഉചിതമായ തീരുമാനം കേന്ദ്രസർക്കാർ സ്വീകരിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഇക്കാര്യം കേന്ദ്രത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ആശമാരുടെ തൊഴിൽപരമായ പ്രശ്‌നങ്ങളിൽ പരിഹാരത്തിന് ഇടപെടണമെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു.

89% പേർക്കും 13,000

രൂപവരെ കിട്ടുന്നു

2023- 24ൽ ആശമാർക്ക് ഇൻസെന്റീവ് ഇനത്തിൽ കേന്ദ്രസർക്കാർ നൽകേണ്ട 100 കോടി കുടിശികയാണെന്ന് മന്ത്രി പറഞ്ഞു. ഒന്നുംരണ്ടും പിണറായി സർക്കാരുകളാണ് മെച്ചപ്പെട്ട വേതനം ഉറപ്പുവരുത്തിയത്. 7,000 രൂപയാണ് ഓണറേറിയം. ഇൻസെന്റീവ് അടക്കം 13,500 രൂപവരെ ആശമാർക്ക് ലഭിക്കുന്നുണ്ട്. ഇതിൽ 9,000 രൂപയും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. ആകെയുള്ള 26,125 ആശമാരിൽ 21,960 പേരും (89.01%) ജനുവരിയിൽ 13,000 രൂപവരെ വേതനം നേടി. 963പേർ 13,000ന് മുകളിൽ വാങ്ങി. 7,000മുതൽ 10,000 രൂപവരെ വാങ്ങിയത് 1673പേരാണ്.

മറ്റ് സംസ്ഥാനങ്ങളിലെ

ഓണറേറിയം

തെലങ്കാന........................... 6750

പശ്ചിമബംഗാൾ...................5250
കർണാടകം..........................5000
മദ്ധ്യപ്രദേശ്..........................4000
മഹാരാഷ്ട്ര..........................3500
ഗുജറാത്ത്............................2500
പഞ്ചാബ്...............................2500
രാജസ്ഥാൻ..........................1650
ഉത്തർപ്രദേശ്......................1500
പഞ്ചാബ്...............................2500
ഹരിയാന.............................6100
ആന്ധ്രപ്രദേശ്.....................1000
ബീഹാർ................................1000
ഒഡിഷ...................................1000

(മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞത്)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA