SignIn
Kerala Kaumudi Online
Friday, 23 October 2026 6.38 PM IST

ഉൾപ്രദേശങ്ങളിൽ വാക്സിനെത്തിക്കാൻ പുതുവഴി, വാക്‌സിൻ സൂക്ഷിക്കാൻ സൗരോർജ റെഫ്രിജറേറ്റർ

READ ENGLISH VERSION

d

തിരുവനന്തപുരം: പോളിയോ ഉൾപ്പെടെയുള്ള വാക്സിനുകൾ സുരക്ഷിതമായി ഉൾപ്രദേശങ്ങളിലെത്തിക്കാൻ സൗരോർജ റെഫ്രിജറേറ്റർ റെഡി. വാക്സിൻ റെഫ്രിജറേറ്ററിലെ കംപ്രസറിലൂടെ രണ്ട് മുതൽ എട്ടു ഡിഗ്രി സെൽഷ്യസിനിടയിൽ താപനില നിയന്ത്രിക്കാനാകും. ഓറൽ പോളിയോ വാക്സിൻ, എം.ആർ വാക്സിൻ എന്നിവയും കൊണ്ടുപോകാം.

ഐ.ടി ആൻഡ് ഇലക്ട്രോണിക്സ് മന്ത്രാലയത്തിനു കീഴിലുള്ള സെന്റർ ഫോർ ഡെവലപ്മെന്റ് ഒഫ് അഡ്‌വാൻസ്ഡ് കമ്പ്യൂട്ടിംഗാണ് (സി-ഡാക്ക്) റെഫ്രിജിറേറ്റർ നിർമ്മിച്ചത്. സി-ഡാക്കിന്റെ തിരുവനന്തപുരത്തെ ലാബിലായിരുന്നു നിർമ്മാണം. ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ ട്രയൽ റൺ വിജയിച്ചതിനെ തുടർന്ന് സി-ഡാക്ക് പേറ്റന്റിനടക്കം അപേക്ഷിച്ചു. ആയിരംകാൽ, ആമല തുടങ്ങിയ ട്രൈബൽ മേഖലകളിൽ പോളിയോ വാക്സിൻ എത്തിക്കാനും സംവിധാനമുപയോഗിച്ചു. ജി-20 വേദിയിലുൾപ്പെടെ വാക്സിൻ റെഫ്രിജിറേറ്റർ ശ്രദ്ധനേടിയിരുന്നു.

2019ലാരംഭിച്ച പദ്ധതി കൊവിഡ് കാരണം മുടങ്ങിയിരുന്നു. പദ്ധതിക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് (ഐ.ഐ.എസ്.സി), ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട്, യു.എസിലെ യൂണിവേഴ്സിറ്റി ഒഫ് സൗത്ത് കരോലീന എന്നിവരും സഹകരിച്ചു. സി-ഡാക്ക് പവർ ഇലക്ട്രോണിക്സ് ഗ്രൂപ്പ് ഹെഡ് രഞ്ജി വി. ചാക്കോ, പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ സുഭാഷ് ജോഷി തുടങ്ങിയവർ നേതൃത്വം നൽകി.

ഒറ്റ ചാർജിംഗിൽ രണ്ട് ദിവസം

 സൗരോർജമില്ലാതെ ഫോൺ പോലെ ചാർജ് ചെയ്യാം

 ഒറ്റ ചാർജിംഗിൽ രണ്ടുദിവസം വരെ ഉപയോഗിക്കാം

 വാക്‌സിൻ റെഫ്രിജറേറ്ററിന്റെ ശേഷി- 3 ലിറ്റർ

 ഭാരം- 7 കിലോ ഗ്രാം

 രണ്ട് മുതൽ എട്ടു ഡിഗ്രിക്കിടയിൽ താപനില നിയന്ത്രിക്കാം

 600ലേറെ പേർക്ക് ഒരേസമയം വാക്സിനെത്തിക്കാം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA