
തിരുവനന്തപുരം:വയനാട് പുനരധിവാസത്തിന് തത്കാലം എൽസ്റ്റോൺ എസ്റ്റേറ്റ് ഏറ്റെടുത്ത് ഒരു ടൗൺഷിപ്പ് മാത്രം നിർമ്മിച്ചാൽ മതിയെന്ന് മന്ത്രിസഭാ യോഗം ഇന്നലെ തീരുമാനിച്ചു.
ഇവിടെ 7സെന്റ് വീതമുള്ള പ്ളോട്ടുകളാണ് അനുവദിക്കുക. പ്ളോട്ട് നൽകുന്നതിന് വരുമാന പരിധി ബാധകമല്ല. പൂർണ്ണമായും റസിഡൻഷ്യൽ പ്ളോട്ടായിരിക്കും.ഇവിടെ നിർമ്മിക്കുന്ന വീടും ഭൂമിയും ഹെറിട്ടബിൾ ആയിരിക്കും. 12വർഷത്തേക്ക് കൈമാറ്റം ചെയ്യാനാവില്ല. ദമ്പതികളാണെങ്കിൽ കൂട്ടായ പേരിലായിരിക്കും ഉടമസ്ഥാവകാശം. പണയപ്പെടുത്തി വായ്പയെടുക്കണമെങ്കിൽ സർക്കാരിന്റെ പ്രത്യേകാനുമതി വാങ്ങണം.
തങ്ങളുടെ വീടുകളിൽ നിന്നും ഉപയോഗയോഗ്യമായ ജനൽ,വാതിൽ, മറ്റ് വസ്തുക്കൾ എന്നിവ ഗുണഭോക്താക്കൾ തന്നെ പൊളിച്ച് മാറ്റണം. അതിന് വില്ലേജ് ഓഫീസറും, പഞ്ചായത്ത് സെക്രട്ടറിയും സംയുക്തമായി സാക്ഷ്യപത്രം നേടിയവരെയാണ് പുനരധിവാസ പട്ടികയിൽ ഉൾപ്പെടുത്തുക. ദുരന്തബാധിതർക്ക് ദിവസം 300 രൂപ ബത്ത നൽകുന്നത് തുടരും. വീട്ട് വാടകയും നൽകും. കൂടാതെ സപ്ളൈകോ വഴി രണ്ടുമാസത്തെ കാലാവധിയുള്ള 1000 രൂപയുടെ ഫുഡ് കൂപ്പൺ സി.എസ്.ആർ.ഫണ്ടിൽ നിന്നും നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |