
കോട്ടയം: മത വിദ്വേഷ പരാമർശത്തിൽ അറസ്റ്റിലായ പി.സി.ജോർജിന്റെ ജാമ്യാപേക്ഷയിൽ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും വിദഗ്ദ്ധ ചികിത്സ വേണമെന്നും ജോർജ് ആവശ്യപ്പെട്ടു. ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിന് കേസുകളില്ല. അന്വേഷണം പൂർത്തിയാക്കിയതായാണ് പൊലീസ് റിപ്പോർട്ട്. പൊതുപ്രവർത്തകനാകുമ്പോൾ കേസുകളുണ്ടാകും, സ്വഭാവിക ജാമ്യം അനുവദിക്കണമെന്നാണ് ജോർജിന്റെ ആവശ്യം. മെഡിക്കൽ കോളേജിൽ നൽകുന്നത് വിദഗ്ദ്ധ ചികിത്സയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. 30 വർഷം എം.എൽ.എ ആയിരുന്ന വ്യക്തിയാണ് പരാമർശം നടത്തിയത്. ജാമ്യവ്യവസ്ഥകൾ ലംഘിച്ചു. സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. മുൻ കേസുകളും പ്രോസിക്യൂഷൻ കോടതിയിൽ വിവരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |