
കൊച്ചി: ഇടതു സർക്കാരിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ മാർച്ച്,ഏപ്രിൽ മാസങ്ങളിൽ യു.ഡി.എഫ് സമരപരമ്പരകൾക്ക് രൂപം നൽകിയെന്ന് കൺവീനർ എം.എം. ഹസൻ. വനം,കടൽ ചൂഷണത്തിൽ കേന്ദ്ര സർക്കാരിനെതിരെ ഒന്നിച്ചു സമരത്തിനിറങ്ങാമെന്ന എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണന്റെ നിർദ്ദേശം യു.ഡി.എഫ് തള്ളിയതായും ഹസൻ അറിയിച്ചു. കടൽമണൽ ഖനനത്തിന് എല്ലാ സഹായവും ചെയ്തത് സംസ്ഥാന സർക്കാരാണ്. അവരുമായി ചേർന്ന് സമരത്തിനില്ല. ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലും പ്രക്ഷോഭങ്ങൾ നടത്തും. മണ്ഡലം തലത്തിൽ പ്രവർത്തകർക്കായി ക്യാമ്പുകൾ സംഘടിപ്പിക്കും.
സമരങ്ങൾ
മാർച്ച് 5:ലഹരി,അക്രമസംഭവങ്ങൾക്കെതിരെ കർശന നടപടിക്ക് സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസം
മാർച്ച് 13:എസ്.സി,എസ്.ടി ന്യൂനപക്ഷ ഫണ്ടുകൾ വെട്ടിക്കുറച്ചതിനെതിരെ കൊച്ചിയിൽ പ്രതിഷേധ സംഗമം
ഏപ്രിൽ 4:ഫണ്ടുകൾ വെട്ടിക്കുറച്ച് വികസനപദ്ധതികൾ സ്തംഭിപ്പിച്ചതിനെതിരെ തദ്ദേശ സ്ഥാപനങ്ങൾക്ക് മുന്നിൽ വൈകിട്ട് 4 മുതൽ രാപ്പകൽ ധർണ
ഏപ്രിൽ 10:വനമൃഗശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് മലയോര ജില്ലകളിലെ വനംവകുപ്പ് ഓഫീസുകളിലേക്ക് മാർച്ച്
ഏപ്രിൽ 21-30:കടൽമണൽ ഖനനത്തിനും തീരദേശ പാതയ്‌ക്കായുള്ള കുടിയൊഴിപ്പിക്കലിനുമെതിരെ പ്രതിപക്ഷ നേതാവ് നയിക്കുന്ന തീരദേശയാത്രയും മത്സ്യത്തൊഴിലാളി സംഗമവും,കാസർകോട് നെല്ലിക്കുന്ന് മുതൽ വിഴിഞ്ഞം വരെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |