
കോഴിക്കോട്: തിരുവനന്തപുരത്ത് സമരം ചെയ്യുന്ന ആശമാരുടെ ജോലി പോകുമെന്ന ഭീഷണിയുമായി ആശ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) അഖിലേന്ത്യാ പ്രസിഡന്റ് പി.പി പ്രേമ. ആശാവർക്കർമാരെ തൊഴിലാളികളായി അംഗീകരിച്ച് ആനുകൂല്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ആശ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി കോഴിക്കോട് ആദായനികുതി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു വിവാദ പരാമർശം. 'തെറ്റിദ്ധരിക്കപ്പെട്ട് സമരത്തിൽ ഉൾപ്പെട്ടുപോയവർ ശ്രദ്ധിക്കണം. നിങ്ങളുടെ ജോലിക്കത് ദോഷം ചെയ്യും. അത് തിരിച്ചറിഞ്ഞ് ജോലിയിൽ പ്രവേശിക്കണം. 'ശൈലി' ആപ്പ് എന്താണെന്നു പോലും സമരം ചെയ്യുന്ന ചിലർക്കറിയില്ലെന്നും തിരുവനന്തപുരത്തെ സമരക്കാരെ പരിഹസിച്ച് അവർ പറഞ്ഞു. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് സമരത്തിനു പിന്നിലെന്നും പ്രേമ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |