SignIn
Kerala Kaumudi Online
Friday, 23 October 2026 6.39 PM IST

വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാൻ റിമാന്റിൽ

d

തിരുവനന്തപുരം; വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്റെ അറസ്റ്റ് പാങ്ങോട് പൊലീസ് രേഖപ്പെടുത്തി. അഫാന്റെ അമ്മൂമ്മ സൽമാബീവിയുടെ കൊലപാതകത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. പൊലീസ് റിപ്പോർട്ടിനെ തുടർന്ന് മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.അഫാന്റെ ഡിസ്ചാർജ് മെഡിക്കൽ ബോർഡ് ചേർന്ന് തീരുമാനിക്കുന്നത് വരെ ആശുപത്രി സെല്ലിൽ തുടരും. മറ്റു കൊലപാതകങ്ങൾ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. ഇതിന്മേൽ തുടർന്നുള്ള ദിവസങ്ങളിൽ അറസ്റ്റുണ്ടാകും.

അഫാന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതരുടെ അറിയിപ്പ് ലഭിച്ചാൽ പൊലീസ് കസ്റ്റഡിയിൽ ഇയാളെ ആവശ്യപ്പെടും. തുടർന്ന് തെളിവെടുപ്പ് നടത്തും. അഫാന്റെ സ്‌കാനിംഗ് അടക്കമുള്ള പരിശോധനകൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയിരുന്നു. അഫാന്റെയും ഉമ്മ ഷമിയുടെയും മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനക്കായി അയച്ചിട്ടുണ്ട്. . കൂട്ട ആത്മഹത്യക്ക് വഴി തേടി ഗൂഗിളിൽ സെർച്ച് ചെയ്തിരുന്നുവെന്ന അഫാന്റെ മൊഴിയും പരിശോധിക്കും..

കൂട്ടകൊലപാതകത്തിന്റെ കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്ന് അടിവരയിടുകയാണ് പൊലീസ്. അഫാന്റെ അമ്മയ്ക്ക് 65 ലക്ഷത്തിന്റെ സാമ്പത്തിക ബാദ്ധ്യതയ്ക്ക് പുറമെ , പേരുമലയിലെ വീട് ഈട് വച്ച് വായ്പയും എടുത്തിരുന്നു. സ്വർണ്ണാഭരങ്ങൾ പണയത്തിലായിരുന്നു. പണം വായ്പയായി നൽകിയവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നു.

അ​ഫാ​ന്റെ​ ​വ​യ​റ്റിൽ
വി​ഷാം​ശ​മി​ല്ല

തി​രു​വ​ന​ന്ത​പു​രം​ ​:​ ​വെ​ഞ്ഞാ​റ​മൂ​ട് ​കൂ​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ലെ​ ​പ്ര​തി​ ​അ​ഫാ​ൻ​ ​വി​ഷം​ ​ക​ഴി​ച്ച​താ​യി​ ​ഫോ​റ​ൻ​സി​ക് ​പ​രി​ശോ​ധ​ന​യി​ൽ​ ​ക​ണ്ടെ​ത്താ​നാ​യി​ല്ല.​ ​വ​യ​റു​ ​ക​ഴു​കി​യ​തി​ൽ​ ​നി​ന്ന് ​ശേ​ഖ​രി​ച്ച​ ​സാ​മ്പി​ക​ളു​ക​ളാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.
കെ​മി​ക്ക​ൽ​ ​എ​ക്സാ​മി​നേ​ഷ​ൻ​ ​ലാ​ബി​ൽ​ ​നി​ന്നു​ള്ള​ ​ഫ​ലം​ ​കൂ​ടി​ ​വ​ന്ന​ശേ​ഷ​മേ​ ​ഇ​ക്കാ​ര്യം​ ​അ​ന്തി​മ​മാ​യി​ ​ഉ​റ​പ്പി​ക്കാ​നാ​വൂ.​ ​അ​തി​ന് ​സ​മ​യ​മെ​ടു​ക്കും.
ഫോ​റ​ൻ​സി​ക് ​പ​രി​ശോ​ധ​നാ​ ​ഫ​ല​ത്തി​ൻെ​റ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ,​പ്ര​തി​ ​വി​ഷം​ ​ക​ഴി​ച്ചി​ട്ടി​ല്ലെ​ന്ന് ​ഉ​റ​പ്പി​ക്കു​ക​യാ​ണ് ​ഡോ​ക്ട​ർ​മാ​‌​ർ.​ ​ത​ല​ച്ചോ​റി​ൽ​ ​ര​ക്ത​സ്രാ​വ​മു​ൾ​പ്പെ​ടെ​യു​ണ്ടോ​യെ​ന്ന് ​അ​റി​യാ​ൻ​ ​ഇ​ന്ന​ലെ​ ​പ്ര​തി​യെ​ ​സി.​ടി​ ​സ്കാ​നി​ന് ​വി​ധേ​യ​നാ​ക്കി.​ ​അ​തി​ലും​ ​പ്ര​ശ്ന​ങ്ങ​ളി​ല്ല.​ ​ലി​വ​റി​ൻെ​റ​യും​ ​കി​ഡ്നി​യു​ടെ​യും​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഇ​ന്ന് ​വീ​ണ്ടും​ ​വി​ല​യി​രു​ത്തും.​മാ​ന​സി​ക​ ​പ്ര​ശ്ന​മു​ള്ള​താ​യി​ ​സൈ​ക്യാ​ട്രി​ ​വി​ഭാ​ഗ​ത്തി​നും​ ​വി​ല​യി​രു​ത്ത​ലി​ല്ല.​ ​ഭ​ക്ഷ​ണം​ ​കൃ​ത്യ​മാ​യി​ ​ക​ഴി​ക്കു​ന്നു​ണ്ട്.​ ​ഇ​ട​യ്ക്കി​ടെ​ ​ദേ​ഷ്യം​ ​പ്ര​ക​ടി​പ്പി​ക്കാ​റു​ണ്ട്.​ .​ .​ ​അ​ക്ര​മ​ ​വാ​സ​ന​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​വി​ല​ങ്ങ് ​അ​ഴി​ച്ചി​ട്ടി​ല്ല.​ ​ക​ന​ത്ത​ ​പൊ​ലീ​സ് ​സു​ര​ക്ഷ​യി​ലാ​ണ് ​മെ​ഡി​ക്ക​ൽ​ ​പേ​ ​വാ​ർ​ഡി​ൽ​ ​പ്ര​തി​യു​ള്ള​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA