
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ രണ്ടു മുതൽ മൂന്ന് ഡിഗ്രിവരെ ചൂട് കൂടും. ശാരീരിക അസ്വസ്ഥതയ്ക്കും സൂര്യാഘാതത്തിനും ഇടയുണ്ട്. കണ്ണൂരിൽ ചൂട് 39 ഡിഗ്രിയിലെത്തും. കാസർകോട്, കോട്ടയം, തൃശ്ശൂർ എന്നിവിടങ്ങളിൽ 38 ഡിഗ്രിയും കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം,പത്തനംതിട്ട, കൊല്ലം ജില്ലകളിൽ 37ഡിഗ്രിയും ആലപ്പുഴയിലും തിരുവനന്തപുരത്തും 36 ഡിഗ്രിയും ആയി ചൂട് ഉയരുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മൂന്നു ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |