SignIn
Kerala Kaumudi Online
Saturday, 24 October 2026 6.02 AM IST

സാമ്പത്തികാവസ്ഥ മെച്ചപ്പെട്ടാൽ ആദ്യം പരിഗണിക്കുക ആശമാരെ : മന്ത്രി സജി ചെറിയാൻ

k

ആലപ്പുഴ: ആശാപ്രവർത്തകർ സമരത്തിൽ നിന്ന് പിന്മാറണമെന്നും, സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ ആദ്യം പരിഗണിക്കുക ആശമാരെയായിരിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. നിശ്ചയിച്ച കാര്യങ്ങൾ കൃത്യമായി നടത്തുന്നതിനാണ് സർക്കാർ പരിഗണന നൽകുന്നത്. നിലവിൽ സാമ്പത്തിക സഹായം നൽകാനുള്ള ആരെയും മാറ്റി നിർത്തി പുതിയത് ഏറ്റെടുക്കാനുള്ള സാഹചര്യമില്ല. സമരം രാഷ്ട്രീയ പ്രേരിതമാണ്. ആശമാരെ കുത്തിയിളക്കി വിട്ട് സമരം ചെയ്യിക്കുന്ന ഒരു ടീമുണ്ട്. കെ റെയിൽ സമരത്തിന് പിന്നിലും അങ്ങനെ ഒരു ടീമായിരുന്നു. അന്ന് അത് പറഞ്ഞതിന് തന്റെ നേരെ തിരിഞ്ഞു. ആശമാർക്ക് വേണ്ടി ഏറ്റവും പോരാട്ടം നടത്തിയിട്ടുള്ളത് സി.ഐ.ടി.യു ആണെന്നും സജി ചെറിയാൻ ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA