
ആലപ്പുഴ: വീണ്ടും വിവാദ പ്രസംഗവുമായി മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിൽ കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനത്തിനിടെയുള്ളപരാമർശമാണ് വിവാദമായത്. 'ലക്ഷക്കണക്കിനാളുകൾ പെൻഷൻ പറ്റുന്ന കേരളത്തിൽ മരണനിരക്ക് വളരെ കുറവാണ്. ആളുകൾ മരിക്കണമെന്നല്ല താൻ പറഞ്ഞത്. എൺപതും എൺപത്തഞ്ചും തൊണ്ണൂറും തൊണ്ണൂറ്റഞ്ചും വയസുള്ളവരുണ്ട്. ആരോഗ്യ പരിപാലനത്തിൽ കേരളം ഇന്ത്യയിൽ നമ്പർ വൺ സ്റ്റേറ്റാണ്. തന്റെ അമ്മയ്ക്ക് 94 വയസുണ്ട്. ഇപ്പോഴും പെൻഷൻ മേടിക്കുന്നു. 50,000 പെൻഷനുണ്ട്. എന്റെ അമ്മയുടെ കാര്യം പറഞ്ഞതുകൊണ്ട് ആർക്കും വിഷമം വരുത്തില്ലല്ലോയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |