SignIn
Kerala Kaumudi Online
Saturday, 24 October 2026 6.02 AM IST

30 ശതമാനം മാർക്കില്ലെങ്കിൽ സേ, എട്ടാം ക്ലാസ് പരീക്ഷാഫലം ഏപ്രിൽ നാലിന്

hj

തിരുവനന്തപുരം: ഈ അദ്ധ്യയനവർഷം മുതൽ എഴുത്തുപരീക്ഷയിൽ മിനിമം മാർക്ക് നടപ്പാക്കുന്നതിന്റെ ഭാഗമായി എട്ടാം ക്ലാസ് പരീക്ഷാഫലം ഏപ്രിൽ നാലിന് പ്രഖ്യാപിക്കും. 30 ശതമാനം മാർക്ക് നേടാത്തവർക്ക് ഏപ്രിൽ അവസാനം വീണ്ടും പരീക്ഷയെഴുതിക്കാനാണ് ഫലപ്രഖ്യാപനം നേരത്തെയാക്കാൻ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനായ വിദ്യാഭ്യാസ ഗുണമേന്മാ സമിതി തീരുമാനിച്ചത്. എട്ടാം ക്ലാസിലെ വിഷയങ്ങളിൽ 50 മാർക്കിൽ 40 മാർക്കിനാണ് എഴുത്തുപരീക്ഷ. ഇതിൽ 12 മാർക്കാണ് മിനിമം നേടേണ്ടത്.

പഠനപിന്തുണ ആവശ്യമുള്ളവരുടെ രക്ഷിതാക്കളുടെ യോഗം ആറിനും ഏഴിനുമായി സ്‌കൂളുകളിൽ ചേരും. ഏപ്രിൽ എട്ടു മുതൽ 24 വരെ പഠനപിന്തുണ ക്ലാസുകൾ നടക്കും. 25ന് വീണ്ടും പരീക്ഷ നടത്തി 30നു ഫലം പ്രഖ്യാപിക്കും.

എഴുത്തുപരീക്ഷയിലെ മിനിമം മാർക്ക് അടുത്ത വർഷം ഒമ്പതിലേക്കും തൊട്ടടുത്ത വർഷം പത്തിലേക്കും വ്യാപിപ്പിക്കും. ഈ വർഷം എട്ടാം ക്ലാസിൽ നടപ്പാക്കുന്ന രണ്ടാമതൊരു എഴുത്തു പരീക്ഷ സമ്പ്രദായം വരും വർഷങ്ങളിൽ ഒമ്പത്,പത്ത് ക്ലാസുകളിലും നടപ്പാക്കും. അതേസമയം,അദ്ധ്യാപകർക്ക് വേനലവധിക്കാലത്ത് നൽകുന്ന അഞ്ചു ദിവസത്തെ പരിശീലനത്തിൽ പുതിയ പാഠപുസ്തകങ്ങൾ പരിചയപ്പെടുത്തുന്നതിനൊപ്പം നിർമ്മിതബുദ്ധി പരിശീലനവും നൽകും.

അടുത്ത അദ്ധ്യയനവർഷത്തിന് മുമ്പ് അദ്ധ്യാപകരുടെ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും പൂർത്തീകരിക്കണമെന്ന് അദ്ധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു. കെ-ടെറ്റ് പാസാകാത്തവരെ പിരിച്ചുവിടാനുള്ള നീക്കം മനുഷ്യത്വരഹിതമാണെന്ന് പ്രതിപക്ഷ സംഘടനയായ കെ.പി.എസ്.ടി.എ കുറ്റപ്പെടുത്തി.

ചോ​ദ്യ​പേ​പ്പ​റു​ക​ളി​ലെ അ​ക്ഷ​ര​ത്തെ​റ്റ്;​ ​
മ​ന്ത്രി റി​പ്പോ​ർ​ട്ട് ​തേ​ടി

ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വാ​ർ​ഷി​ക​ ​പ​രീ​ക്ഷ​യു​ടെ​ ​ചോ​ദ്യ​പേ​പ്പ​റു​ക​ളി​ലെ​ ​അ​ക്ഷ​ര​ത്തെ​റ്റു​ക​ൾ​ ​സം​ബ​ന്ധി​ച്ച് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്കാ​ൻ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ക്ക് ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ര​ഹ​സ്യാ​ത്മ​ക​മാ​യി​ ​ന​ട​ത്ത​പ്പെ​ടു​ന്ന​ ​ചോ​ദ്യ​പേ​പ്പ​ർ​ ​നി​ർ​മ്മാ​ണ​ത്തി​ന്റെ​ ​ഏ​തു​ ​ഘ​ട്ട​ത്തി​ലാ​ണ് ​അ​ശ്ര​ദ്ധ​ ​ഉ​ണ്ടാ​യ​തെ​ന്ന് ​ക​ണ്ടെ​ത്തും.​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​പ്ര​തി​കൂ​ല​മാ​യി​ ​ബാ​ധി​ക്കു​ന്ന​ ​കാ​ര്യ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ​ ​മൂ​ല്യ​നി​ർ​ണ​യ​ ​സ​മ​യ​ത്ത് ​വേ​ണ്ട​ ​തീ​രു​മാ​ന​ങ്ങ​ളും​ ​ന​ട​പ​ടി​ക​ളും​ ​കൈ​ക്കൊ​ള്ളു​മെ​ന്നും​ ​മ​ന്ത്രി​ ​അ​റി​യി​ച്ചു.

10-ാം ​ക്ലാ​സ് ​പാ​ഠ​പു​സ്ത​ക​ങ്ങൾ മു​ഖ്യ​മന്ത്രി ​നാ​ളെ​ ​പ്ര​കാ​ശ​നം​ ​ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ത്താം​ക്ലാ​സി​ലെ​ ​പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ​ ​പ്ര​കാ​ശ​ന​വും​ ​വി​ത​ര​ണ​ ​ഉ​ദ്ഘാ​ട​ന​വും​ ​നാ​ളെ​ ​ഉ​ച്ച​യ്ക്ക് 12​:30​ന് ​നി​യ​മ​സ​ഭ​യി​ലെ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ചേം​ബ​റി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​നി​ർ​വ​ഹി​ക്കും.​ ​മ​റ്റ് ​ക്ലാ​സു​ക​ളി​ലെ​ ​പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ​ ​വി​ത​ര​ണ​ ​ഉ​ദ്ഘാ​ട​നം​ ​ഏ​പ്രി​ൽ​ ​ര​ണ്ടാം​വാ​രം​ ​ന​ട​ക്കും.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​പ​രി​ഷ്ക​രി​ച്ച​ 1,3,5,7,9​ ​ക്ലാ​സു​ക​ളി​ലെ​ 205​ ​ടൈ​റ്റി​ലു​ക​ളി​ലാ​യി​ 1.8​ ​കോ​ടി​ ​പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ​ ​അ​ച്ച​ടി​ ​പൂ​ർ​ത്തീ​ക​രി​ച്ച് ​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ത്തി​ക്ക​ഴി​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA