
കോന്നി: ആൺസുഹൃത്തിന്റെ സാമ്പത്തിക ചൂഷണത്തിന് ഇരയായി ജീവനൊടുക്കിയ ഐ ബി ഉദ്യോഗസ്ഥ മേഘയുടെ അതിരുങ്കൽ കാരയ്ക്കാ കുഴിയിലെ വീട് സന്ദർശിച്ച് സുരേഷ്ഗോപി. മേഘയുടെ മരണത്തിൽ കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങൾ പരിശോധിക്കുമെന്നും അന്വേഷണത്തിന് നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. മേഘയുടെ അച്ഛൻ മധുസൂദനൻ, അമ്മാവൻ സന്തോഷ് ശിവദാസൻ എന്നിവരുമായി സംസാരിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ.സൂരജും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |