SignIn
Kerala Kaumudi Online
Friday, 23 October 2026 5.29 PM IST

ഉത്തരക്കടലാസുകൾ കളഞ്ഞുപോയ സംഭവം, എം.ബി.എ പ്രത്യേക പരീക്ഷ 7ന്

d

തിരുവനന്തപുരം: എം.ബി.എ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ അദ്ധ്യാപകന്റെ പക്കൽ നിന്ന് നഷ്ടപ്പെട്ട സംഭവത്തിൽ പരീക്ഷ തിങ്കളാഴ്ച നടത്തും. മൂന്നാം സെമസ്റ്റർ പ്രോജക്ട് ഫിനാൻസ് പേപ്പറിന്റെ പരീക്ഷയാണിത്. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് പരീക്ഷ. ഡി.സി.സ്‌കൂൾ ഒഫ് മാനേജ്‌മെന്റ്, സി.എച്ച്.എം.എം. കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്​റ്റഡീസ്, യു.ഐ.എം അടൂർ, മാർത്തോമ ഇൻസ്​റ്റി​റ്റൂട്ട് ഒഫ് ഇൻഫോർമേഷൻ ടെക്‌നോളജി, യു.ഐ.എം കൊല്ലം, എം.എസ്.എൻ ഇൻസ്​റ്റി​റ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ. പരീക്ഷയിൽ ഹാജരാകാൻ സാധിക്കാത്തവർക്ക് 22ന് പരീക്ഷ എഴുതാം. ഉത്തരക്കടലാസുകൾ പൂജപ്പുര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിലെ ഗസ്റ്റ് അദ്ധ്യാപകൻ പ്രമോദിന്റെ പക്കൽ നിന്ന് നഷ്ടമായതിൽ, ഇയാളെ കോളേജ് പുറത്താക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA