SignIn
Kerala Kaumudi Online
Friday, 23 October 2026 12.18 AM IST

ഭരണകർത്താക്കളെ പുകഴ്ത്തിപ്പുകഴ്ത്തി ചീത്തയാക്കരുത്: ആർച്ച് ബിഷപ്പ്

e

കോഴിക്കോട്: പുകഴ്ത്തിപ്പുകഴ്ത്തി ഭരണകർത്താക്കളുൾപ്പെടെയുള്ളവരെ ചീത്തയാക്കരുതെന്ന് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ പറഞ്ഞു. എല്ലാവരും ഭരണത്തിലിരിക്കുന്നവരെ ഒത്തിരി പുകഴ്ത്തും. അതിന്റെ ഫലമായി അവർ ഒന്നും ചെയ്യാതെവരും. ആവശ്യത്തിന് പുകഴ്ത്തുകയും കാര്യങ്ങൾ പറഞ്ഞുകൊടുക്കുകയും വേണം. വിമർശിക്കാതിരുന്നാൽ അധികാരത്തിലിരിക്കുന്നവർ പല കാര്യങ്ങളും മറക്കും. അധികാരത്തിലിരിക്കുന്നവരെ കാര്യങ്ങൾ അറിയിക്കേണ്ട കടമ ജനങ്ങൾക്കുണ്ട്. കേരളത്തിൽ ഒരുമയും സാഹോദര്യവുമുണ്ട്. ആ ഒരുമ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണം. ദൈവം നൽകിയ സമ്മാനമാണ് പുതിയ സ്ഥാനലബ്ധി. അനേകരുടെ പ്രാർത്ഥനയും സ്നേഹവും തനിക്കു കിട്ടുന്നുണ്ട്. ജാതി-മത-വർണ-വർഗ-ലിംഗ ഭേദമെന്യേ ആരെയും മാറ്റിനിറുത്താതെയുള്ള പ്രവർത്തനമായിരിക്കും അതിരൂപത അദ്ധ്യക്ഷനെന്ന നിലയിൽ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA