SignIn
Kerala Kaumudi Online
Friday, 23 October 2026 12.18 AM IST

ഹിറ്റായി കേരള മോഡൽ വി​ദ്യാഭ്യാസം  24,061 അന്യസംസ്ഥാന വിദ്യാർത്ഥികൾ

d

കൊച്ചി: പല ഭാഷക്കാർ, ദേശക്കാർ. നേടുന്നത് കേരള മോഡൽ വിദ്യാഭ്യാസം. സംസ്ഥാനത്ത് സർക്കാർ -എയ്ഡഡ് സ്‌കൂളുകളിൽ നിന്ന് അറിവുനേടുന്നത് 24,061 അന്യസംസ്ഥാന കുട്ടികൾ. 2024-25 അദ്ധ്യയനവർഷത്തിലെ വിദ്യാഭ്യാസവകുപ്പിന്റെ കണക്കാണിത്. ഏറ്റവുമധികം അന്യസംസ്ഥാന തൊഴിലാളികളുള്ള എറണാകുളം ജില്ലയിലാണ് വിദ്യാർത്ഥികൾ കൂടുതൽ,​ 6447. വയനാടാണ് കുറവ്. 515 പേർ. കേരളത്തിലേക്കുള്ള കുടിയേറ്റം വർദ്ധിച്ചതും സർക്കാരിന്റെ ക്യാമ്പയിനുകളുമാണ് ഇത്രയും അന്യസംസ്ഥാന കുട്ടികളെ സ്‌കൂളിലെത്തിച്ചത്. തമിഴ്‌നാട്ടിൽ നിന്നാണ് കൂടുതൽ വിദ്യാർത്ഥികളുള്ളത്,​ 4321 പേർ. അസാമിൽ നിന്ന് 3871 പേരും ബംഗാളിൽ നിന്ന് 3699 പേരും പഠിക്കുന്നു. രാജ്യത്ത് പുറത്തുനിന്നുള്ളവരുമുണ്ട്. 346 നേപ്പാൾ സ്വദേശികളും ഓരോ ശ്രീലങ്കൻ ഫിലിപ്പീനി​ കുട്ടികളും രണ്ട് മാലദ്വീപ് സ്വദേശികളും പഠി​ക്കുന്നു. മലയാള ഭാഷയടക്കം പഠിച്ച് മികച്ച വിജയം നേടുകയാണിവർ.

ജില്ല - കുട്ടികൾ
 തിരുവനന്തപുരം...................... 1575
 കൊല്ലം..............................................699
 പത്തനംതിട്ട ................................618
 ആലപ്പുഴ ...........................................852
 കോട്ടയം.......................................... 960
 ഇടുക്കി.............................................1347
 എറണാകുളം..................................6447
 തൃശൂർ ...............................................1980
 പാലക്കാട്...........................................928
 മലപ്പുറം ..............................................2439
 കോഴിക്കോട്........................................1911
 വയനാട് ................................................515
 കണ്ണൂർ...................................................2018
 കാസർകോട്..................................1772

സംസ്ഥാനങ്ങൾ- കുട്ടികൾ

(ആദ്യ അഞ്ച് സ്ഥാനം)​
 തമിഴ്‌നാട് - 4321
അസാം - 3871
 പശ്ചിമബംഗാൾ - 3699
 ബീഹാർ- 3353
 ഉത്തർപ്രദേശ് - 2681
കർണാടക - 1392
 ജാർഖണ്ഡ് - 1056

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA